• Home
  • Uncategorized
  • മൂന്ന് ലോക റെക്കോർഡുകൾ, സന്ദർശകരുടെ തിരക്ക്; 52 ദിവസത്തേക്ക് കൂടി നീട്ടി യാമ്പു പുഷ്പമേള
Uncategorized

മൂന്ന് ലോക റെക്കോർഡുകൾ, സന്ദർശകരുടെ തിരക്ക്; 52 ദിവസത്തേക്ക് കൂടി നീട്ടി യാമ്പു പുഷ്പമേള

റിയാദ്: സന്ദർശകരുടെ ആധിക്യം മൂലം യാമ്പു പുഷ്മമേള ഏപ്രിൽ 30 വരെ നീട്ടി. സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ ചെങ്കൽ തീര പട്ടണമായ യാമ്പുവിൽ ഫെബ്രുവരി 15ന് ആരംഭിച്ച പുഷ്പോത്സവം കൺനിറയെ കണ്ടാസ്വദിക്കാൻ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം പതിനായിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. മാർച്ച് ഒമ്പതിന് സമാപിക്കേണ്ടിയിരുന്ന മേളയാണ് 52 ദിവസത്തേക്ക് കൂടി നീട്ടിയതെന്ന് റോയൽ കമ്മീഷൻ ‘എക്‌സ്’ അകൗണ്ടിൽ അറിയിച്ചത്. മുൻകാലങ്ങളെ അപേക്ഷിച്ച് മലയാളികളും വൻതോതിലെത്തി. ദശലക്ഷത്തിലേറെ സന്ദർശകർ ഇതിനകം യാമ്പു പുഷ്പമേള കാണാനെത്തിയതായി സംഘാടകർ അറിയിച്ചു.

മൂന്ന് ലോക റെക്കോർഡുകൾ നേടിയ മേള ലോകശ്രദ്ധ ഇതിനകം നേടിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പൂക്കൊട്ട, പൂക്കൾ കൊണ്ടെഴുതിയ ഏറ്റവും വലിയ വാക്ക്, ഏറ്റവും വലിയ റോക്കറ്റിെൻറ മാതൃക എന്നിവയാണ് ആഗോള അംഗീകാരം നേടിയത്. വിശാലമായ പൂപരവതാനിക്ക് മുമ്പ് രണ്ടു തവണ ഗിന്നസ് വേൾഡ് റെക്കോർഡ് കിട്ടിയിരുന്നു. യാമ്പു- ജിദ്ദ ഹൈവേ റോഡിനോട് ചേർന്നുള്ള അൽ മുനാസബാത്ത് പാർക്കിലാണ് പുഷ്പമേള നടക്കുന്നത്.

Related posts

എൻഡോസൾഫാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 4.82 കോടി രൂപ

Aswathi Kottiyoor

കോൺഗ്രസ് ഭരിക്കുന്ന കാടാച്ചിറ സഹകരണ ബാങ്കിൽ സാമ്പത്തിക തട്ടിപ്പ്: പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരേ കേസ്

Aswathi Kottiyoor

ഉള്ളം നിറയും പൂച്ചിരി: ഓണനാളിനായി പൂവണിഞ്ഞ്‌ കണ്ണൂരിലെ പൂപ്പാടങ്ങൾ

Aswathi Kottiyoor
WordPress Image Lightbox