23.9 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • *കല്ലൂർ ന്യൂ യു.പി. സ്കൂൾ വാർഷികവും അനുമോദന സദസ്സും നടന്നു*
Uncategorized

*കല്ലൂർ ന്യൂ യു.പി. സ്കൂൾ വാർഷികവും അനുമോദന സദസ്സും നടന്നു*

മട്ടന്നൂർ : നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാന കാര്യം അവരവരുടെ ജീവിതം തന്നെയാണെന്ന് എ.അജയ് കുമാർ ഐ എഫ് എസ്.കല്ലൂർ ന്യൂ യു.പി. സ്കൂളിൽ വാർഷികവും അനുമോദന സദസ്സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ എന്തായി തീരുമെന്ന് ആർക്കും മുൻകൂട്ടി പറയാനാവില്ല. ഏതു മേഖലയിൽ എത്തുകയാണെങ്കിലും ഒരുപാടു കാര്യങ്ങൾ പുതുതായി ചെയ്യാനും ഒരു പാടു ജീവിതങ്ങളെ മാറ്റം വരുത്താനും നമുക്ക് പറ്റും.ജീവിതത്തിൽ ചെറിയൊരു വെല്ലുവിളി നേരിടുമ്പോഴൊക്കെ  ഇതൊക്കെ വിട്ടുപോവുകയാണെങ്കിൽ നമ്മളിൽ നിക്ഷിപ്തതമായിട്ടുള്ള ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പി ടി എ പ്രസിഡണ്ട് കെ.പി. അനീഷ് അധ്യക്ഷതവഹിച്ചു. സിനിമാ താരവും പ്രശസ്ത മിമിക്രി കലാകാരനുമായ ശാർങ്ധരൻ കൂത്തുപറമ്പ് വിശിഷ്ടാതിഥിയായി. യു. ദീപ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. യു എസ് എസ് പരീക്ഷാ വിജയികളെ നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻെ മജീദും , എൽ എസ് എസ് പരീക്ഷാ വിജയികളെ എം പി ടി എ പ്രസിഡണ്ട് ഒ.കെ. സ്നേഹയും സംസ്കൃതം സ്കോളർഷിപ്പ് വിജയികളെ മാനേജ്മെൻ്റ് പ്രതിനിധി ഇ .പ്രസാദും, അറബിക് സ്കോളർഷിപ്പ് വിജയികളെ പി ടി എ വൈസ് പ്രസിഡണ്ട് കെ. അബൂബക്കറും അനുമോദിച്ചു.
കെ.സനീഷ്, സുപ്രിയ പ്രവീൺ, ആദർശ് മാസ്റ്റർ,  ആർ. ശ്രീനന്ദ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക കെ. ലിഷ സ്വാഗതവും പി. അബിത കൃഷ്ണൻ നന്ദിയും പറഞ്ഞു.

Related posts

വിഷുവിന് ബാക്കിവന്ന പടക്കം പൊട്ടിക്കുന്നുവെന്ന് കരുതി നാട്ടുകാർ; നാടിനു നോവായി ആദിത്യശ്രീ

Aswathi Kottiyoor

കർണ്ണാടകയിൽ ആറ് വയസുകാരനെ അമ്മ മുതലകളുള്ള തോട്ടിലേക്ക് എറിഞ്ഞ് കൊന്നു

പന്നിയങ്കരയിൽ ഇനി മുതൽ പ്രദേശവാസികളും ടോൾ നൽകണം; പ്രതിഷേധം ശക്തം

Aswathi Kottiyoor
WordPress Image Lightbox