അതിൽ ഇയാളുടെ മുഖം കൃത്യമായി കാണാം. മാർച്ച് ഒന്നിന് സ്ഫോടനം നടത്തിയ ശേഷം പ്രതി പല സിറ്റി ബസ് സർവീസുകൾ വഴി യാത്ര ചെയ്ത് ഒടുവിൽ ബെല്ലാരിയിലേക്ക് കടന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് എൻഐഎ കണ്ടെത്തിയിരുന്നു. യാത്രയ്ക്കിടെ പ്രതി ഒരു തവണ വസ്ത്രം മാറി. ധരിച്ചിരുന്ന തൊപ്പി വഴിയിൽ ഉപേക്ഷിച്ചു. ഒരു ആരാധനാലയത്തിൽ കയറി. ഇതെല്ലാം അന്വേഷണ ഏജൻസികളെ കബളിപ്പിക്കാനെന്നാണ് എൻഐഎയുടെ വിലയിരുത്തൽ. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 08029510900, 8904241100 എന്ന നമ്പറിലോ info.blr.nia@gov.in എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടണം. അതേസമയം, സ്ഫോടനം നടന്ന രാമേശ്വരം കഫേ ഇന്ന് മുതൽ വീണ്ടും പ്രവർത്തനം തുടങ്ങി. കനത്ത സുരക്ഷാ പരിശോധനകളോടെയാണ് കഫേയിലേക്ക് ആളുകളെ കയറ്റി വിടുന്നത്.
- Home
- Uncategorized
- ഗ്രേ ഷർട്ടും കറുത്ത ജീൻസും വെള്ള മാസ്കും; പ്രതിയുടെ നിർണായക ദൃശ്യങ്ങൾ പുറത്ത്, കഫെ സ്ഫോടനത്തിൽ വഴിത്തിരിവ്