27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി, മരണത്തിലെ സംശയങ്ങൾ അറിയിച്ചു: സിദ്ധാർത്ഥിന്റെ അച്ഛൻ
Uncategorized

സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി, മരണത്തിലെ സംശയങ്ങൾ അറിയിച്ചു: സിദ്ധാർത്ഥിന്റെ അച്ഛൻ

പൂക്കോട് വെറ്ററിനറി കോളേജിലേ സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ്. മകന്റെ മരണത്തിലെ സംശയങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചതായും ജയപ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി. മരിച്ചതല്ല കൊന്നതാണെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു. അതുപോലെ കേസിൽ ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും കൊലക്കുറ്റത്തിന് പ്രതി ചേർക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ആന്റി റാ​ഗിം​ഗ് സ്ക്വാഡിന്റെ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. അതിൽ കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിൽ പുതിയ ഒരു പ്രതി കൂടി വന്നിട്ടുണ്ട്. അവനെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല. ഡീനിന്റെയും അസിസ്റ്റന്റ് വാർഡന്റെയും സസ്പെൻഷനിലൊന്നും കാര്യമില്ല. അവരെ സർവീസിൽ നിന്ന് ഒഴിവാക്കണം. ജയപ്രകാശ് പറഞ്ഞു.

Related posts

കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ എഎപി എംഎൽഎയുടെ വീട്ടിൽ റെയ്‌ഡ്; 31 ന് ദില്ലിയിൽ ഇന്ത്യ സഖ്യത്തിന്റെ റാലി

Aswathi Kottiyoor

കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; റോഡിൽ തലയിടിച്ചുവീണ സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

Aswathi Kottiyoor

എമിഗ്രേഷന്‍ ചെക്ക് പോയിന്‍റിന് അനുമതി, ആഡംബര കപ്പലുകൾക്ക് നങ്കൂരമിടാം; പ്രതീക്ഷകളുടെ തീരത്ത് കൊല്ലം തുറമുഖം

Aswathi Kottiyoor
WordPress Image Lightbox