24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • ഉദ്യോഗസ്ഥര്‍ക്ക് സംശയം, വാട്ടര്‍ ടാങ്കില്‍ വിശദ പരിശോധന; ഒളിപ്പിച്ച് കടത്തിയത് നിരോധിത വസ്തു, അതും 7,150 ടൺ
Uncategorized

ഉദ്യോഗസ്ഥര്‍ക്ക് സംശയം, വാട്ടര്‍ ടാങ്കില്‍ വിശദ പരിശോധന; ഒളിപ്പിച്ച് കടത്തിയത് നിരോധിത വസ്തു, അതും 7,150 ടൺ

ദോഹ: ശുദ്ധജല ടാങ്കിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നിരോധിത പുകയില ശേഖരം പിടികൂടി. ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച പുകയിലയുടെ വന്‍ ശേഖരമാണ് പിടിച്ചെടുത്തത്. വാട്ടര്‍ ടാങ്കിലൊളിപ്പിച്ച നിലയിലായിരുന്നു പുകയില.
7,150 ടണ്‍ നിരോധിത പുകയിലയാണ് അധികൃതര്‍ പിടിച്ചെടുത്തത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. കള്ളക്കടത്തും നിരോധിത വസ്തുക്കളുടെ കടത്തും തടയാന്‍ കസ്റ്റംസ് ആവിഷ്കരിച്ച കാഫിഹ് ക്യാമ്പയിനില്‍ പങ്കാളികളാകാന്‍ കസ്റ്റംസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

അതേസമയം സൗദിയില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യയോഗ്യമല്ലാത്ത എട്ട് ടണ്ണിലധികം കോഴിയിറച്ചി പിടികൂടിയിരുന്നു. ഖസീം പ്രവിശ്യ മുനിസിപ്പാലിറ്റിക്ക് കീഴിലെ ദേര ബലദിയ ബ്രാഞ്ച് ഒാഫീസാണ് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി സഹകരിച്ച് ഉപയോഗശ്യൂന്യമായ കോഴിയിറച്ചി പിടികൂടിയത്.

രാജ്യനിവാസികൾക്ക് നൽകുന്ന സേവനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും നിലവാരം ഉയർത്തുന്നതിലും ശ്രദ്ധാലുവാണെന്ന് മേയർ എൻജി. മുഹമ്മദ് ബിൻ മുബാറക് അൽമജാലി പറഞ്ഞു. ആരോഗ്യ ചട്ടങ്ങൾ ലംഘിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ല. ഇതുമായി ബന്ധപ്പെട്ട് മുനിസിപ്പൽ, റൂറൽ അഫയേഴ്സ് മന്ത്രാലയം പുറപ്പെടുവിച്ച ചട്ടങ്ങളും നിർദ്ദേശങ്ങളും നടപ്പാക്കുമെന്നും മേയർ പറഞ്ഞു. പൗരന്മാരുടെയോ താമസക്കാരുടെയോ പൊതുജനാരോഗ്യത്തിന് ഒരുപോലെ ഹാനി വരുത്തുന്ന വസ്തുക്കൾ കണ്ടുകെട്ടി നശിപ്പിക്കുന്നതിനോ കടകൾ അടച്ചുപൂട്ടുന്നതിനോ സാമ്പത്തിക പിഴ ചുമത്തുന്നതിനോ മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്ന് യാതൊരു അലംഭാവവുമുണ്ടായിരിക്കില്ലെന്നും മേയർ പറഞ്ഞു.

Related posts

കർണി സേന തലവന്റെ കൊലപാതകം: രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ

Aswathi Kottiyoor

സച്ചിന്‍ ബിജെപിയുമായി ചര്‍ച്ചയിലോ? ഇന്ന് ഡല്‍ഹിയില്‍; കോൺഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയേക്കും

Aswathi Kottiyoor

അച്ഛൻ ക്രിസ്മസ് സമ്മാനം വാങ്ങാൻപോയി, വീട്ടില്‍ തീപ്പിടിത്തം, വെന്തുമരിച്ചത് അഞ്ചുകുട്ടികൾ, കരച്ചിലടങ്ങാതെ നാട്

Aswathi Kottiyoor
WordPress Image Lightbox