24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • കണ്ണൂരിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡിൽ വൻ കുഴി, സ്കൂട്ടര്‍ യാത്രികൻ കുഴിയിൽ വീണു, ഗുരുതര പരിക്ക്
Uncategorized

കണ്ണൂരിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡിൽ വൻ കുഴി, സ്കൂട്ടര്‍ യാത്രികൻ കുഴിയിൽ വീണു, ഗുരുതര പരിക്ക്

കണ്ണൂര്‍:കണ്ണൂർ പയ്യന്നൂരിൽ കുടിവെള്ള പൈപ്പ് പൊട്ടിയ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികനായ വയോധികന് ഗുരുതര പരിക്ക്. കാങ്കോൽ സ്വദേശി ശശീന്ദ്രനാണ് പരിക്കേറ്റത്. കാലിനും മുഖത്തും ഗുരുതരമായി പരിക്കേറ്റു. കാലിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയാണ് വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടിയത്. മുന്നറിയിപ്പിനായി ബോർഡുകളില്ലായിരുന്നുവെന്നും പരാതിയുണ്ട്. കുഴിക്ക് മുകളില്‍ വടിയും കമ്പും മറ്റും വെച്ചതല്ലാതെ മറ്റു സുരക്ഷാ ക്രമീകരണങ്ങളോ മുന്നറിയിപ്പോ യാത്രക്കാര്‍ക്ക് നല്‍കിയിരുന്നില്ലെന്നാണ് പരാതി. സംഭവത്തിനുശേഷമാണ് മുന്നറിയിപ്പ് ബോര്‍ഡ് ഉള്‍പ്പെടെ വെച്ചതെന്നാണ് ആരോപണം.

Related posts

എല്ലാ വാർഡിലും വയോജന കേന്ദ്രങ്ങൾ സ്ഥാപിക്കുക.

Aswathi Kottiyoor

വലിച്ചെറിയല്‍ മുക്ത നഗരസഭ; ഇരിട്ടി നഗരസഭാ ജനകീയ ഓഡിറ്റ്റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Aswathi Kottiyoor

ചെട്ടിയാംപറമ്പിൽ ലഹരി സംഘം വാഹനങ്ങൾ അടിച്ചു തകർത്തു; മൂന്ന് പേർക്ക് പരിക്ക്

WordPress Image Lightbox