23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • മണത്തണ-പേരാവൂർ യു.പി.സ്കൂൾ നൂറാം വാർഷികാഘോഷം
Uncategorized

മണത്തണ-പേരാവൂർ യു.പി.സ്കൂൾ നൂറാം വാർഷികാഘോഷം

പേരാവൂർ: മണത്തണ-പേരാവൂർ യു.പി.സ്കൂളിൻ്റെ(എം.പി.യു.പി) ഒരു വർഷം നീണ്ടുനിന്ന നൂറാം വാർഷികാഘോഷങ്ങളുടെ സമാപനം തിങ്കൾ മുതൽ ബുധൻ വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. തിങ്കൾ രാവിലെ പത്തിന് സ്കൂൾ കലോത്സവ വിജയികൾക്കുള്ള അനുമോദനം എ.ഇ.ഒ കെ.എ.ബാബുരാജ് ഉദ്ഘാടനം ചെയ്യും.ഉച്ചക്ക് രണ്ട് മുതൽ പൂർവ വിദ്യാർഥികളുടെ കലാപരിപാടികൾ.
ചൊവ്വാഴ്ച രാവിലെ പത്തിന് സ്കൂൾ വിദ്യാർഥികളുടെയും പ്രാദേശിക അങ്കണവാടി കുട്ടികളുടെയും കലാപരിപാടികൾ.ബുധനാഴ്ച നൂറാം സമാപന സമ്മേളനം പി.സന്തോഷ്കുമാർ എം.പി ഉദ്ഘാടനം ചെയ്യും. സിനിമാ നിർമാതാവും നടനുമായ ഡോ. അമർ രാമചന്ദ്രൻ മുഖ്യാതിഥിയാവും. സുവനീർ പ്രകാശനം പേരാവൂർ ഡി.വൈ.എസ്.പി അഷറഫ് തെങ്ങലക്കണ്ടി നിർവഹിക്കും.

ജീവകാരുണ്യ പ്രവർത്തകൻ ആപ്പൻ മനോജിനെയും സ്കൂളിലെ പാചകക്കാരെയും ആദരിക്കും.വോയ്സ് ഓഫ് കേരളയുടെ ഗാനമേളയും ഉണ്ടാവും. പത്രസമ്മേളനത്തിൽ പ്രഥമാധ്യാപിക യു.വി.സജിത, സ്‌കൂൾ മാനേജർ ടി.കെ.പ്രേമകുമാരി, പി.ടി.എ.പ്രസിഡന്റ് കെ.ടി.മുഹമ്മദ് മുസതഫ, മദർ പി.ടി.എ.പ്രസിഡന്റ്റ് റീജി റെന്നി, വി.ഷീബ, ഇ.അഖില എന്നിവർ സംബന്ധിച്ചു.

Related posts

‘കാറിൽ 98 സിംകാർഡുകൾ, കെഎസ്ആർടിസി യാത്രക്കാരന്റെ കൈവശം ഒരു ലക്ഷം രൂപ’: വയനാട്ടിൽ കർശന വാഹന പരിശോധന തുടരുന്നു

Aswathi Kottiyoor

മണിപ്പുര്‍: കര്‍ശന ഇടപെടലുമായി സുപ്രീംകോടതി; മലയാളി ഉള്‍പ്പെടെ 3 മുന്‍ ഹൈക്കോടതി ജഡ്ജിമാരുടെ പ്രത്യേക സമിതി

Aswathi Kottiyoor

ഒമാനിൽ ഒഴുക്കിൽപ്പെട്ട മൂന്നാമത്തെ കുട്ടിയും മരിച്ചു, മഴ തുടരുമെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox