• Home
  • Uncategorized
  • ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, അധ്യാപകന് ആറു വർഷം തടവും പിഴയും
Uncategorized

ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, അധ്യാപകന് ആറു വർഷം തടവും പിഴയും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന് 6 വർഷം തടവും 30000 രൂപ പിഴയും വിധിച്ചു.

നെയ്യാറ്റിൻകര അതിവേഗ കോടതിയാണ് ശിക്ഷിച്ചത്. നെയ്യാറ്റിൻക്കര മണലൂർ കണിയാൻകുളം ആളുനിന്നവിളവീട്ടില്‍ സന്തോഷ്‌ കുമാറിനെ (43)യാണ് ശിക്ഷിച്ചത്.നെയ്യാറ്റിൻകര അതിവേഗം കോടതി ജഡ്ജ് കെ വിദ്യാധരനാണ് ശിക്ഷ വിധിച്ചത്.പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക്‌ പ്രോസീക്യൂട്ടർ വെള്ളറട കെ എസ് സന്തോഷ്‌ കുമാർ ഹാജരായി.2019 ലാണ് കേസി‌നാസ്പദമായ സംഭവം. ട്യൂഷൻ ക്ലാസില്‍ വച്ചു ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്. നെയ്യാറ്റിൻകര പൊലീസാണ് കേസ് അന്വേഷിച്ചത്.

Related posts

മദ്യപിച്ച് തമ്മിലടിച്ച് മറുനാടൻ തൊഴിലാളികൾ;

Aswathi Kottiyoor

പെരുമ്പാവൂരിലെ കട വരാന്തയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

ശസ്ത്രക്രിയ കഴിഞ്ഞ് മുറിവുണങ്ങിയില്ല, പഴുപ്പ് ആന്തരികാവയങ്ങളെ ബാധിച്ചു; നിഷയുടെ മരണം ചികിത്സാപിഴവെന്ന് കുടുംബം

Aswathi Kottiyoor
WordPress Image Lightbox