23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ആശ്വാസവുമായി സപ്ലൈകോ ; 11 ഇനങ്ങൾക്ക്‌ വില കുറച്ചു, പുതുക്കിയ വില പ്രാബല്യത്തിൽ
Uncategorized

ആശ്വാസവുമായി സപ്ലൈകോ ; 11 ഇനങ്ങൾക്ക്‌ വില കുറച്ചു, പുതുക്കിയ വില പ്രാബല്യത്തിൽ

തിരുവനന്തപുരം: സപ്ലൈകോയിൽ സബ്‌സിഡി ഇല്ലാത്ത സാധനങ്ങളുടെ വില കുറച്ചു. പരിപ്പ്‌, ഉഴുന്നുപരിപ്പ്‌, മുളക്‌ തുടങ്ങിയവയടക്കം 11 ഇനങ്ങളുടെ വിലയാണ്‌ കുറച്ചത്‌. പുതുക്കിയ വില വെള്ളിയാഴ്‌ച പ്രാബല്യത്തിൽ വന്നു. വിവിധയിനങ്ങൾക്ക്‌ കിലോയ്‌ക്ക്‌ എട്ടുരൂപ മുതൽ 33 രൂപ വരെയാണ്‌ കുറച്ചത്‌. പിരിയൻ മുളകിന്‌ 33 രൂപയും ഉഴുന്നുപരിപ്പിന്‌ 13.64 രൂപയും പരിപ്പിന്‌ 23.1 രൂപയും മുളകിന്‌ 19 രൂപയും കുറച്ചു. സംസ്ഥാന സർക്കാരിന്റെ വിപണി ഇടപെടലിന്റെ ഭാഗമായാണ്‌ നടപടി.

2016ൽ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽവന്നശേഷം സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചിരുന്നില്ല. ഏഴുവർഷത്തിനുശേഷം കഴിഞ്ഞ മാസം 13 സബ്‌സിഡി സാധനങ്ങളുടെ വിലകൾ പൊതു വിപണിയിലെ വിലയുടെ 35 ശതമാനം സബ്സിഡി നൽകുന്ന തരത്തിലാണ് വില പുതുക്കി നിശ്ചയിച്ചത്.പൊതുവിപണിയിൽ അരി വില നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ‘ശബരി കെ റൈസ്‌’ ഒരാഴ്‌ചയ്‌ക്കകം സപ്ലൈകോ വഴി വിതരണത്തിനെത്തിക്കും. അരിക്ക്‌ ടെൻഡർ ക്ഷണിച്ചു. തെലങ്കാനയിൽനിന്നാണ്‌ അരി എത്തിക്കുന്നത്‌. കാർഡ്‌ ഉടമയ്‌ക്ക്‌ പരമാവധി പത്തുകിലോ അരി നൽകും. മട്ട അരിയാണ്‌ വിതരണത്തിനായി എത്തിക്കുക. വില സംബന്ധിച്ച്‌ മൂന്ന്‌ ദിവസത്തിനകം തീരുമാനമാകും.

നീലകാർഡുടമകൾക്ക് നിലവിലെ വിഹിതത്തിന്‌ പുറമെ ഒരു കാർഡിന് നാല്‌ കിലോ അരിയും വെള്ളകാർഡിന് അഞ്ച്‌ കിലോ അരിയും റേഷൻകടകളിലൂടെ വിതരണം ചെയ്യും. കിലോയ്‌ക്ക്‌ 10.90 പൈസയാണ്‌ നിരക്ക്‌. സംസ്ഥാനത്തിനുള്ള അധിക വിഹിതം (ടൈഡ്‌ ഓവർ) വർധിപ്പിക്കാതെയും ഓപ്പൺ മാർക്കറ്റ്‌ സെയിൽസ്‌ സ്‌കീമിൽനിന്ന്‌ സപ്ലൈകോ പോലുള്ള സർക്കാർ ഏജൻസികളെ വിലക്കിയും വിലക്കയറ്റം സൃഷ്‌ടിക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്കിടെയാണ്‌ സംസ്ഥാനത്തിന്റെ ബദൽ നടപടികൾ.

Related posts

മോദിയുടെ കോയമ്പത്തൂർ റോഡ് ഷോയിൽ കുട്ടികൾ പങ്കെടുത്ത സംഭവം; സ്‌കൂൾ മാനേജ്‍മെന്റിനെതിരെ കേസെടുത്ത് പൊലീസ്

Aswathi Kottiyoor

പത്മജയ്ക്ക് പിന്നാലെ പത്മിനിയും; ഇന്ന് ബിജെപി അംഗത്വമെടുക്കും

Aswathi Kottiyoor

‘വിദേശ സർവകലാശാല വിഷയത്തിലെ വിവാദങ്ങൾക്ക് മറുപടി’ ; ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ധനമന്ത്രി

Aswathi Kottiyoor
WordPress Image Lightbox