24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • ആറളം ഫാമിലെ കാട്ടാനകളെ തുരത്തൽ ഞായറാഴ്ച്ച പുനരാരംഭിക്കും
Uncategorized

ആറളം ഫാമിലെ കാട്ടാനകളെ തുരത്തൽ ഞായറാഴ്ച്ച പുനരാരംഭിക്കും

ആറളം ഫാമിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തി ഓടിക്കുവാനുള്ള ശ്രമം ഞായറാഴ്ച പുനരാരംഭിക്കും.ആനതുരത്തൽ രണ്ടു ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്.ഞായറാഴ്ച മുതൽ 7 വരെയുള്ള ദിവസങ്ങളിൽ ആറളം ഫാം പുനരദിവാസ മേഖലയിലുള്ള കാട്ടാനകളെ തുരത്തും. രണ്ടാം ഘട്ടത്തിൽ മാർച്ച്‌ 8 മുതലുള്ള 3 അവധി ദിവസങ്ങളിലായി ആറളം ഫാം കൃഷിയിടത്തിലെ കാട്ടാനകളെയും തുരത്തും.ആറളം ഫാമിൽ ചേർന്ന ജനപ്രതിനിധികളുടെയും വകുപ്പ് അധികൃതരുടെയും സംഘടന പ്രതിനിധികളുടെയും അവലോകന യോഗത്തിലാണ് തീരുമാനം. കാട്ടാന തുരത്തലിന് മുന്നോടിയായി ആവശ്യമായ സാഹചര്യമുണ്ടെങ്കിൽ 144 പ്രാഖ്യാപിക്കുമെന്ന് സബ് കളക്ടർ സന്ദീപ് കുമാർ യോഗത്തെ അറിയിച്ചു. പുനരദിവാസ മേഖലയിൽ മൈക്ക് പ്രചരണവും നടത്തും. ആദിവാസി പ്രമോട്ടർമാർ മുഖേനയും ജാഗ്രത നിർദേശം ടി ആർ ഡി അധികൃതരും നൽകും. ഫെബ്രുവരി 18 നു ആരംഭിച്ച ശ്രമങ്ങളുടെ തുടർച്ചയായാണ് അവലോകന യോഗം ചേരുന്നത്. ആറളം ഫാം സ്കൂൾ പ്രധാന അധ്യാപകൻ ടി തിലകൻ നൽകിയ പരാതിയെ തുടർന്ന് കളക്ടർ ആനതുരത്താൽ വീണ്ടും നീട്ടി വെക്കുന്നത് സംബന്ധിച്ച് നിർദേശം നൽകിയിരുന്നു. സ്കൂളിൽ പരീക്ഷ നടക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പ്രധാന അദ്ധ്യാപകൻ ആശങ്ക അറിയിച്ചത്. ഇക്കാര്യം പരിഗണിച്ചാണ് അവധി ദിവസങ്ങളിൽ ആക്കാൻ തീരുമാനിച്ചത്. ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി ആരോഗ്യ വകുപ്പിന്റെയും ആറളം ഫാം സ്കൂൾ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ സംരക്ഷണവും ഫാം റോഡിലെ ഗതാഗത നിയന്ത്രണവും ഉൾപ്പെടെയുള്ള ചുമതലകൾ ഏറ്റെടുത്ത് പോലീസും ആനതുരത്തലിൽ പങ്കാളികളാകും.വാനപാകരും ഫാം സുരക്ഷ ജീവനക്കാരും പ്രാദേശികമായി തിരഞ്ഞെടുക്കുന്ന ആളുകളും ഉൾപ്പെടെ 15 പേർ വീതമുള്ള രണ്ടു സംഘങ്ങളാണ് ആനതുരത്തൽ നടത്തുക. വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെടുന്ന സംഘം തുരത്തൽ സംഘങ്ങൾക്ക് ആവശ്യമായ സംവിധാങ്ങൾ ഒരുക്കി കൊടുക്കുവാൻ സ്ഥലത്ത് ക്യാമ്പ് ചെയ്യും. പുനരദിവസ മേഖലയിൽ തുരത്തൽ സമയത്ത് ആവശ്യമായ റോടുകളിൽ ഗതാഗതം നിരോധിക്കും.അവലോകന യോഗത്തിൽ സബ് കളക്ടർ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ക വേലായുധൻ ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപി രാജേഷ്, കണ്ണൂർ ഡി എഫ് ഒ എസ് വൈശാഖ്, വിവിധ കക്ഷി പ്രതിനിദികൾ തുടങ്ങിയവർ സംസാരിച്ചു.

Related posts

ഫുട്ബോൾ മത്സരം കണ്ടുമടങ്ങിയ യുവാക്കളെ ബൈക്ക് തടഞ്ഞു മർദ്ദിച്ചു; രണ്ടു പേർ കൂടി പിടിയിൽ

Aswathi Kottiyoor

മാലേഗാവ് സ്‌ഫോടനക്കേസ്: ബി ജെ പി എം പി പ്രഗ്യാ സിംഗ് ഠാക്കൂറിന് വാറൻറ്

Aswathi Kottiyoor

വയോധിക വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox