27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • എ. മധുസൂദനൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
Uncategorized

എ. മധുസൂദനൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ ഉപതെരഞ്ഞെടുപ്പ് നടന്ന ടൗൺ വാർഡിൽ നിന്നും ബി ജെ പി സ്ഥാനാർത്ഥിയായി വിജയിച്ച എ. മധുസൂദനൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 2 മണിക്കാണ് സത്യപ്രതിജ്ഞ. കൗൺസിലർ യു ഡി എഫിലെ കെ.വി. പ്രശാന്തിൻ്റെ നിര്യാണത്തെ തുടർന്നാണ് ഈ മാസം 22ന് ഉപതെരഞ്ഞെടുപ്പ് നടന്നത്. അന്ന് മധുസൂദനൻ 12വോട്ടിനാണ് പരാജയപ്പെട്ടത്. എന്നാൽ ഇക്കുറി 72 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് നഗരസഭ രൂപീകരിച്ചതു മുതൽ യു ഡി എഫ് കുത്തകയാക്കി വെച്ചിരുന്ന വാർഡ് ബി ജെ പി അട്ടിമറി ജയത്തിലൂടെ പിടിച്ചെടുത്തത്.
ആകെ പോൾ ചെയ്ത 827 വോട്ടിൽ ബി ജെ പി സ്ഥാനാർത്ഥി എ. മധുസൂദനൻ 395 വോട്ടും യു ഡി എഫിലെ കെ.വി. ജയചന്ദ്രൻ 323 വോട്ടും നേടിയപ്പോൾ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി അമൽമണി 103 വോട്ടും രണ്ട് സ്വതന്ത്രർ 6 വോട്ടുമാണ് നേടിയത്.

Related posts

ഭാര്യയ്ക്കും ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകിയില്ല; ഭർത്താവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ്

Aswathi Kottiyoor

ചൂട് കനക്കുന്നതിനിടെ ആശ്വാസമായി വേനൽമഴയെത്തുന്നു; അടുത്ത 5 ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴ, മുന്നറിയിപ്പ് ഇങ്ങനെ

Aswathi Kottiyoor

ഭ്രൂണശാസ്ത്രജ്ഞൻ ഇയാൻ വിൽമുട്ട് അന്തരിച്ചു;

Aswathi Kottiyoor
WordPress Image Lightbox