26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ‘ലിനി ത്യാഗത്തിന്റെ പ്രതീകം, നാടിൻ്റെ അഭിമാനം’; സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പിൽ കെ.കെ. ശൈലജ
Uncategorized

‘ലിനി ത്യാഗത്തിന്റെ പ്രതീകം, നാടിൻ്റെ അഭിമാനം’; സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പിൽ കെ.കെ. ശൈലജ

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സിസ്റ്റർ ലിനിയുടെ ഓർമ്മകള്‍ മുൻപില്‍ മുൻ മന്ത്രി കെ.കെ. ശൈലജ. വടകര പാർലമെൻറ് മണ്ഡലം സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ സജീവമായി പ്രചരണ രംഗത്താണ് ശൈലജ.ബുധനാഴ്ച പേരാമ്പ്ര മണ്ഡലത്തിലായിരുന്നു പര്യടനം. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തിലെ നിവാസികളോടും പേരാമ്പ്ര താലൂക്ക് ആശുപത്രി ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു. ഒട്ടേറെ ഓർമ്മകളുണർത്തുന്ന സന്ദർശനമാണിതെന്ന് ശൈലജ ഫേസ് ബുക്കില്‍ കുറിച്ചു. നിപ്പ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് ചെങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സൂപ്പി കട എന്ന കൊച്ചു പ്രദേശത്താണ്. തൊട്ടടുത്തുള്ള ആശുപത്രി എന്ന നിലയില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലായിരുന്നു രോഗബാധിതരെ ആദ്യമായി ചികിത്സിച്ചത്.

രോഗീപരിചരണത്തിനിടെയാണ് ലിനിക്ക് നിപ വൈറസ് ബാധ ഉണ്ടായത്. ആതുരസേവനത്തിനിടയാണ് ലിനി രോഗബാധിതയായി മരണപ്പെടുന്നത്. ആരോഗ്യമേഖലയുടെ സേവനസന്നദ്ധതയുടെയും അർപ്പണ മനോഭാവത്തിൻ്റെയും പ്രതീകമാണ് ലിനി.ലിനിയെക്കുറിച്ചുള്ള ഓർമ്മകള്‍ എപ്പോഴും വേദനിപ്പിക്കുന്ന അനുഭവമാണ്. ഇതേ സമയം തന്നെ ത്യാഗത്തിന്റെ പ്രതീകം ആയിട്ടുള്ള ലിനി ഈ നാടിൻ്റെ അഭിമാനമാണെന്ന് ശൈലജ ഫേസ് ബുക്കില്‍ കുറിച്ചു.

Related posts

വിഴിഞ്ഞംതുറമുഖത്തിന് അന്താരാഷ്ട്ര സുരക്ഷാഅവാർഡ്,ഇന്ത്യയിലെ ഏറ്റവും സുരക്ഷിതതുറമുഖം ലക്ഷ്യമെന്ന് അദാനിപോര്‍ട്സ്

Aswathi Kottiyoor

ഒട്ടും സ്മാർട്ടല്ലാത്ത ‘സിറ്റി’ നിർമ്മാണം, റോഡുകൾ കൂട്ടത്തോടെ വെട്ടിപ്പൊളിച്ചതോടെ ഗതാഗത കുരുക്കിൽ നഗരം

Aswathi Kottiyoor

മലപ്പുറത്ത് കെഎസ്ആർടിസി ബസ് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു; 15 പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox