27 C
Iritty, IN
October 25, 2024
  • Home
  • Uncategorized
  • ഓടുന്ന വാഹനത്തിൽ ചാടിക്കയറുന്നതിനിടെ തെന്നി വീണ യുവാവ് അതേവാഹനം കയറി മരിച്ചു
Uncategorized

ഓടുന്ന വാഹനത്തിൽ ചാടിക്കയറുന്നതിനിടെ തെന്നി വീണ യുവാവ് അതേവാഹനം കയറി മരിച്ചു


കണ്ണൂർ : ഓടുന്ന വാഹനത്തിൽ ചാടിക്കയറുന്നതിനിടെ തെന്നി വീണ യുവാവ് അതേവാഹനം കയറി മരിച്ചു. ശ്രീകണ്ഠപുരം നെടുങ്ങോം സ്വദേശി കൊടൂർ വീട്ടിൽ ജോയൽ ജേക്കബ് ഡൊമിനിക് (21) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെ കണ്ണൂർ കണ്ണോത്തുംചാലിലാണ് സംഭവം.

ആലക്കോട് റൊസാരിയോ ട്രാവൽസിനുവേണ്ടി തോട്ടട വാഹന ഷോറൂമിൽനിന്ന് ടൂറിസ്റ്റ് ബസിന്റെ ചെയ്‌സുമായി ആലക്കോട്ടേക്ക് പോകുകയായിരുന്നു ജോയലും സുഹൃത്തായ ആലക്കോട് സ്വദേശി ജനീഷും. വാഹനത്തിന്റെ പിറകിലായി ബൈക്കിലാണ് ഇരുവരുമുണ്ടായിരുന്നത്. കണ്ണോത്തുംചാലിൽ വെച്ച് വാഹനത്തിൽ ഇന്ധനം നിറച്ചശേഷം മുന്നോട്ട് നീങ്ങു ന്നതിനിടെ ജോയൽ ബൈക്കിൽനിന്നിറങ്ങി ടൂറിസ്റ്റ് ബസിന്റെ ചെയ്സിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വാഹനത്തിന്റെ അടിയിൽപ്പെടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ജോയലിനെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ആശുപത്രി യില് എത്തിച്ചെങ്കിലും രക്ഷി ക്കാനായില്ല.ചെമ്പേരി വിമൽജ്യോതി എൻജിനിയറിങ് കോളേജ് വിദ്യാർഥിയായ ജോയൽ, റോസാരിയോ ട്രാവൽസിൽ പാർട്ട്ടൈം ജീവനക്കാരനായിരുന്നു.

പിതാവ്: കെ. സി. ഡൊമിനിക്. മാതാവ്:
ലിസ് ഡൊമിനിക് സഹോദരൻ: ലിയോ ജോസ് ഡൊമിനിക് (കുറുമാത്തൂർ വി.എച്ച്.എസ്.ഇ. സ്‌കൂൾ വിദ്യാർഥി). സംസ്സാരം ബുധനാഴ്‌ച ചുണ്ടപ്പറമ്പ് സെയ്ൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.

Related posts

‘നേതാക്കളുടെ അന്ത്യയാത്രയ്ക്കാണ് കെഎസ്ആര്‍ടിസി ബസ് ഉപയോഗിക്കുന്നത്’; നവകേരള യാത്രയെ പരിഹസിച്ച് കെ.സുരേന്ദ്രൻ

Aswathi Kottiyoor

‌വ്യാജ തെരഞ്ഞെടുപ്പ് കാർഡ് കേസ്: യൂത്ത്‌ കോൺഗ്രസും യുവമോർച്ചയും തമ്മിൽ പരസ്പര ധാരണയെന്ന് ഡിവൈഎഫ്ഐ

Aswathi Kottiyoor

വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളിൽ കയറി അപകട യാത്ര; അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox