25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മണ്ണൂർ റോഡ്: കോൺഗ്രസ് പ്രതിഷേധ ധർണ മാർച്ച് 1 ന് കണ്ണൂരിൽ.
Uncategorized

മണ്ണൂർ റോഡ്: കോൺഗ്രസ് പ്രതിഷേധ ധർണ മാർച്ച് 1 ന് കണ്ണൂരിൽ.

മട്ടന്നൂർ: മട്ടന്നൂർ – മണ്ണൂർ റോഡിൽ നായിക്കാലി പുഴയോര റോഡ് ഇടിഞ്ഞ് റോഡ് ഉല്ലതായിട്ട് വർഷങ്ങളായി. വളരെ ഇടുങ്ങിയ -ചെറിയ ഭാഗം മാത്രമാണ് വർഷങ്ങളായി ഉപയോഗിക്കാൻ സാധിക്കുന്നത്.
നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയിട്ടും ഭരണ-ഉദ്യോഗസ്ഥ- കരാറുകാരുടെ അനാസ്ഥ മൂലം ഇതു വരെ പണി പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല.
നാലാങ്കേരി പൊറോറ മുക്ക് മുതൽ മട്ടന്നൂർ വരെ റോഡ് രണ്ടാം റീച്ചിൻ്റെ പുനർനിർമാണം തുടങ്ങിയെങ്കിലും മെല്ലെപ്പോക്കാണ് തുടരുന്നത്.
മട്ടന്നൂർ മുതൽ മണ്ണൂർ വരെയുള്ള ജനങ്ങളെ വെല്ലുവിളിച്ച് കൊണ്ടുള്ള ഇത്തരം സമീപനങ്ങൾ തിരുത്തണമെന്നും റോഡ് ഭിത്തിയുടെയും റോഡിൻ്റെയും നിർമാണം ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും മട്ടന്നൂർ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ താണയിലുള്ള കേരളാ റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) ഓഫീസിന് മുന്നിൽ മാർച്ച് 1 ന് രാവിലെ 10.30 ന് പ്രതിഷേധ ധർണ നടത്തും. കെ.പി.സി.സി.മെമ്പർ രാജീവൻ എളയാവൂർ സമരം ഉദ്ഘാടനം ചെയ്യും.

Related posts

തീപിടുത്തമുണ്ടായതിന് മീറ്ററുകള്‍ അകലെ പെട്രോളിയം സംഭരണകേന്ദ്രം; ഒഴിവായത് വന്‍ ദുരന്തം

Aswathi Kottiyoor

സ്വകാര്യ ഭാഗങ്ങളിൽ ഗുരുതര മുറിവ്; പെൺകുട്ടി മരണത്തിന്റെ വക്കിലായിരുന്നു; ഉജ്ജയിനിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ സഹായിക്കാത്തവർക്കെതിരെ കേസെടുക്കും.

Aswathi Kottiyoor

സ്വർണവില വീണു, മൂന്ന് ദിവസങ്ങൾക്ക് ശേഷമുള്ള ഇടിവ്; ആശ്വാസത്തിൽ വിവാഹ വിപണി

Aswathi Kottiyoor
WordPress Image Lightbox