23.9 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം; കാറും ഇരു ചക്രവാഹനവും ആക്രമിച്ചു
Uncategorized

മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം; കാറും ഇരു ചക്രവാഹനവും ആക്രമിച്ചു

മൂന്നാറിൽ പടയപ്പയുടെ ആക്രമണം. നയമക്കാട് നിർത്തിയിട്ടിരുന്ന കാറും ഇരു ചക്രവാഹനവും ആക്രമിച്ചു. രാവിലെ ഇവിടെ പടയപ്പ ഒരുമണിക്കൂറോളം ഗതാഗത തടസം സൃഷ്ടിച്ചിരുന്നു.മറയൂർ സ്ഥാനപാതയിലാണ് ഇന്ന് ആനയുടെ പരാക്രമം. വൈകിട്ട് അഞ്ചുമണിയോടെ റോഡരികിൽ നിർത്തിയിട്ട ബൈക്കും കാറും ആക്രമിച്ചു. ആനയെ കണ്ടു വാഹന യാത്രക്കാർ ഓടി മാറിയതിനാൽ അപകടം ഒഴിവായി. സംഭവസമയം അതുവഴി എത്തിയ ട്രാക്ടറിന് നേരെയും കാട്ടാന പാഞ്ഞടുത്തിരുന്നു.രാവിലെ നയമക്കാട് എസ്റ്റേറ്റ് റോഡിലാണ് പടയപ്പ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തമിഴ്നാട്ടിൽ നിന്ന് സിമൻറ് കയറ്റി വന്ന ലോറി ഒരു മണിക്കൂർ തടഞ്ഞുനിർത്തി. ആന ഇപ്പോഴും എസ്റ്റേറ്റ് മേഖലയിൽ തുടരുകയാണ്. ഒരിടവേളയ്ക്ക് ശേഷമാണ് പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങുന്നത്.

Related posts

കേരള ലോകായുക്തക്ക് മുന്നിൽ നീതി തേടി കുവൈത്ത് കമ്പനി; മൂന്നര കോടി മുടിക്കിയിട്ട് 9 വർഷം, സിഡ്കോ തട്ടിപ്പ്

Aswathi Kottiyoor

സ്വർണവില വീണ്ടും വർധിച്ചു; വില വർധനവിൽ ഉരുകി സ്വർണാഭരണ വിപണി

Aswathi Kottiyoor

കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് ദിന റാലിയും തൊഴിലാളി സംഗമവും ആദരവും നടന്നു

WordPress Image Lightbox