• Home
  • Uncategorized
  • കേളകത്തെ നിക്ഷേപ തട്ടിപ്പ്; ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി
Uncategorized

കേളകത്തെ നിക്ഷേപ തട്ടിപ്പ്; ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി

കേളകം:കേളകം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിലെ ഭാരവാഹികൾ, ഈ മേഖലയിലെ സാധാരണക്കാരായ കൃഷിക്കാർ, ചെറുകിട വ്യാപാരികൾ എന്നിവരിൽ നിന്ന് സ്ഥിര നിക്ഷേപം, ആഴ്ച കുറി,പരസ്പര സഹായ നിധി എന്നിവയിലൂടെ പണം സമാഹരിക്കുകയും നിക്ഷേപ കാലാവധിയ്ക് ശേഷം പണം തിരിച്ച് നൽകാതെ സാമ്പത്തിക വഞ്ചന നടത്തുകയും ചെയ്തുവെന്നാരോപിച്ച് നിക്ഷേപകർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിരുന്നു.വർഷങ്ങളായി തുക തിരിച്ചു കിട്ടാത്തതിനാൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിൻ്റെ കെട്ടിടം വിലയ്ക്കെടുത്ത് നിക്ഷേപകരുടെ ബാദ്ധ്യത തീർക്കുന്നതിന് ഒരുക്കമാണെന്നറിയിച്ച് കേളകം പോലീസ് സ്റ്റേഷനിൽ 40 പേർ ഒപ്പിട്ട നിവേദനം നൽകി.നിക്ഷേപകർ കേളകം ടൗണിൽ നിന്നും പ്രകടനമായെത്തിയാണ് നിവേദനം നൽകിയത്.സി.പി.ഒ പ്രശോഭ് പരാതി സ്വീകരിച്ചു.

സംഘടനയുടെ പേരിലുള്ള കെട്ടിടം വിറ്റ് പണം നൽകാമെന്ന് വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതല്ലാതെ യാതൊരു നടപടിയും ഭാരവാഹികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് കെട്ടിടം വിലയ്ക്കെടുക്കാൻ തീരുമാനിച്ചതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. 5000 രൂപ മുതൽ 22 ലക്ഷം വരെ ലഭിക്കാനുള്ള നിക്ഷേപകരുണ്ട്.80 ഓളം പേർക്കായി
രണ്ടര കോടിയോളം രൂപ കിട്ടാനുണ്ടെങ്കിലും
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും പ്രശ്നത്തിൽ ഇടപെടാൻ തയ്യാറാകുന്നുമില്ല. ഈ സാഹചര്യത്തിലാണ് നിവേദനവുമായി കേളകം പോലീസ് സ്റ്റേഷനിൽ എത്തിയതെന്നും നേതാക്കൾ പറഞ്ഞു.

ആക്ഷൻ കമ്മിറ്റി കൺവീനർ വി.കെ.കുഞ്ഞുമോൻ, കൊച്ചിൻ രാജൻ, സൂരജ് കണ്ണാലയിൽ, ജോൺസൺ നോവ, കെ.പി.ജോളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിക്ഷേപകർ കേളകം പോലീസിൽ നിവേദനം സമർപ്പിച്ചത്.

Related posts

വയനാട്ടില്‍ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി;ലോണ്‍ ആപ്പ് ഭീഷണിയെന്ന് സംശയം

Aswathi Kottiyoor

കഥാകൃത്തും നോവലിസ്റ്റുമായ ടിഎന്‍ പ്രകാശ് അന്തരിച്ചു

Aswathi Kottiyoor

ടൊവിനോയ്ക്ക് ഒപ്പമുള്ള ഫോട്ടോ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി വിഎസ് സുനില്‍ കുമാര്‍

Aswathi Kottiyoor
WordPress Image Lightbox