29 C
Iritty, IN
May 14, 2024
  • Home
  • Uncategorized
  • ഹിന്ദു വിശ്വാസ പ്രകാരം എല്ലാ മൃഗങ്ങളും ദൈവങ്ങളല്ലേ? അക്ബര്‍-സീത സിംഹവിവാദത്തില്‍ കല്‍ക്കത്ത ഹൈക്കോടതി
Uncategorized

ഹിന്ദു വിശ്വാസ പ്രകാരം എല്ലാ മൃഗങ്ങളും ദൈവങ്ങളല്ലേ? അക്ബര്‍-സീത സിംഹവിവാദത്തില്‍ കല്‍ക്കത്ത ഹൈക്കോടതി

സിലിഗുഡിയില്‍ സീത, അക്ബര്‍ സിംഹങ്ങളെ ഒരുമിച്ച് പാര്‍പ്പിച്ചതിനെതിരായി വിശ്വഹിന്ദു പരിഷത്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചോദ്യങ്ങളുമായി കല്‍ക്കത്ത ഹൈക്കോടതി. വിശ്വഹിന്ദു പരിഷത്ത് ബംഗാള്‍ ഘടകമാണ് ഹര്‍ജി നല്‍കിയത്. സിംഹത്തിന് സീത എന്ന പേര് നല്‍കുന്നതില്‍ എന്താണ് തെറ്റെന്ന് കോടതി ചോദിച്ചു.സഫാരി പാര്‍ക്കില്‍ അക്ബറിനെയും സീതയെയും ഒരുമിച്ച് താമസിപ്പിക്കുന്നത് ഹിന്ദു മതത്തെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിഎച്ച് പി ഹര്‍ജി നല്‍കിയത്. ഹിന്ദു വിശ്വാസ പ്രകാരം എല്ലാ മൃഗങ്ങളും ദൈവങ്ങളല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു.

ഈ മാസം 13നാണ് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് രണ്ട് സിംഹങ്ങളെ സിലിഗുരി സഫാരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സിലിഗുരിയിലേക്ക് മാറ്റുന്നതിന് മുന്‍പാണ് സിംഹങ്ങള്‍ക്ക് അക്ബറെന്നും സീതയെന്നും പേര് നല്‍കിയതെന്ന് ബംഗാള്‍ വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്

Related posts

പ്രമുഖ തമിഴ് ചലച്ചിത്ര നടൻ മനോബാല അന്തരിച്ചു

‘രേഖകൾ കോടതിയിൽ നിന്ന് വെറുതെ ഇറങ്ങിപ്പോകില്ലല്ലോ? ദുരൂഹതയുണ്ട്’; അന്വേഷണം വേണമെന്ന് അഭിമന്യുവിന്റെ കുടുംബം

Aswathi Kottiyoor

ലോക്സഭ തെരഞ്ഞെടുപ്പ്;അന്തിമ വോട്ടര്‍ പട്ടിക ഏപ്രില്‍ 4ന് പ്രസിദ്ധീകരിക്കും

Aswathi Kottiyoor
WordPress Image Lightbox