23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • സംസ്ഥാനത്തെ ആദ്യ ലിഫ്റ്റ് പാലം തുറന്നു; ഒറ്റ ക്ലിക്കിൽ പാലം ഉയരും, താഴും
Uncategorized

സംസ്ഥാനത്തെ ആദ്യ ലിഫ്റ്റ് പാലം തുറന്നു; ഒറ്റ ക്ലിക്കിൽ പാലം ഉയരും, താഴും

സംസ്ഥാനത്തെ ആദ്യത്തെ ലിഫ്റ്റ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. തിരുവനന്തപുരത്തെ കരിക്കകത്ത് കോവളം – ബേക്കൽ ജലപാതയിൽ പാർവതി പുത്തനാറിന് കുറുകെയാണ് ലിഫ്റ്റ് പാലം ഒരുങ്ങിയത്. കഴക്കൂട്ടം – കാരോട് ദേശീയപാതയിലെ സർവീസ് റോഡിൽനിന്ന് കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലേക്കാണ് പാലം നിർമിച്ചിരിക്കുന്നത്.

റിമോട്ട് കൺട്രോളർകൊണ്ട് പാലം പ്രവർത്തിപ്പിക്കാനാകും. വൈദ്യുതിയിലും ജനറേറ്ററിലും പാലം പ്രവർത്തിക്കും. 100 ടണ്ണാണ് പാലത്തിൻ്റെ പരമാവധി ഭാരശേഷി. പാലത്തിൻ്റെ ട്രയൽ റൺ അടുത്ത ആഴ്ച നടത്താനാണ് അധികൃതരുടെ തീരുമാനം. കരിക്കകം ക്ഷേത്രത്തിലേക്ക് എത്താൻ മുൻപുണ്ടായിരുന്ന പാലം പൊളിച്ചുമാറ്റിയാണ് ലിഫ്റ്റ് പാലം നിർമിക്കുന്നത്.

Related posts

കന്യാകുമാരിക്ക് മീതെ ചക്രവാതചുഴി, കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത, തമിഴ്നാട്ടിലും മുന്നറിയിപ്പ്

Aswathi Kottiyoor

ഇനി ഇന്ത്യൻ സോളാർ മാത്രം, സോളാർ പാനലുകളുടെ ഇറക്കുമതിക്ക് വീണ്ടും നിയന്ത്രണം

Aswathi Kottiyoor

കൊല്ലം ഓച്ചിറയിൽ ദമ്പതികൾ വീടുനുള്ളിൽ മരിച്ച നിലയിൽ.

Aswathi Kottiyoor
WordPress Image Lightbox