ടെസ്റ്റ് ഗ്രൌണ്ടിൽ കമ്പി കുത്തി റിബൺ എച്ചും റോഡിലെ ഡ്രൈവിംഗ് സ്‍കിൽ പരിശോധിക്കലുമാണ് നിലവിൽ സംസ്ഥാനത്തെ കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടർ വാഹനങ്ങളുടെ ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമായുള്ളത്. എന്നാൽ ഈ രീതി അടിമുടി മാറുകയാണ്. ഇനി മുതൽ ടാർ ചെയ്തോ കോൺക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിംഗ് ടെസ്റ്റ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. മേയ് ഒന്നു മുതൽ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് രീതി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് മോട്ടോർ വാഹനവകുപ്പ് എന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.