27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മോഷ്ടിച്ച് കാടുകയറും, ഫോണില്ലാത്തതിനാൽ പിടികിട്ടൽ ദുഷ്കരം; ഒടുവിൽ അറസ്റ്റിലായത് വൻട്വിസ്റ്റിലൂടെ, 7 വർഷം തടവ്
Uncategorized

മോഷ്ടിച്ച് കാടുകയറും, ഫോണില്ലാത്തതിനാൽ പിടികിട്ടൽ ദുഷ്കരം; ഒടുവിൽ അറസ്റ്റിലായത് വൻട്വിസ്റ്റിലൂടെ, 7 വർഷം തടവ്

കാസർകോട്: മോഷണം നടത്തി കാടുകയറി ഒളിച്ചിരിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് കറുകവളപ്പില്‍ അശോകന് ഏഴ് വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. കാഞ്ഞിരപ്പൊയില്‍ സ്വദേശി വിജിതയെ ആക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് ശിക്ഷ. ഹൊസ്ദുര്‍ഗ് സബ് കോടതി ജഡ്ജി എംസി ബിജുവാണ് ഏഴ് വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

2022 മാര്‍ച്ച് ഒന്‍പതിനാണ് കേസിന്നാസ്പദമായ സംഭവം. അന്നേ ദിവസം ഉച്ചയ്ക്ക് കാഞ്ഞിരപ്പൊയില്‍ സ്വദേശി വീട്ടമ്മയായ വിജിതയെ അശോകന്‍ തലക്കടിച്ച് ബോധം കെടുത്തി മാലയും കമ്മലും മോതിരവും മോഷ്ടിക്കുകയായിരുന്നു. അതിന് ശേഷം വീട്ടിനകത്ത് കയറി ഭക്ഷണം കഴിച്ചു. ഇതിനിടയില്‍ വിജിതയ്ക്ക് ബോധം വന്നതോടെ ഷൂ ലെയ്സ് കൊണ്ട് കഴുത്തില്‍ കുരുക്കി വലിച്ച് കൊല്ലാനുള്ള ശ്രമവും നടത്തി. മോഷണ ശേഷം കാഞ്ഞിരപ്പൊയില്‍ ചെങ്കല്‍കുന്നിലെ കാട്ടിലാണ് അശോകന്‍ ഒളിച്ചത്. പൊലീസും നാട്ടുകാരും മാസങ്ങളോളം അശോകന് വേണ്ടി കാട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും പിടികൂടാന്‍ ആയിരുന്നില്ല. ഡ്രോണ്‍ ഉപയോഗിച്ച് വരെ തെരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.

ഒടുവില്‍ കാഞ്ഞികപ്പൊയിലില്‍ നിന്ന് വിനോദയാത്ര പോയ യുവാക്കളാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ അശോകനെ കണ്ട് തിരിച്ചറിഞ്ഞ് പൊലീസില്‍ അറിയിച്ചത്. റിമാന്‍റിലായിരുന്ന ഇയാള്‍ക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ അശോകന്‍ പരാതിക്കാരി വിജിതയെ ഭീഷണിപ്പെടുത്തിയതോടെ ജാമ്യം റദ്ദാക്കി ജയിലിലേക്ക് മാറ്റി. മോഷണക്കേസുകളും പോക്സോ കുറ്റവും ഉള്‍പ്പടെ നിരവധി കേസുകളാണ് അശോകനെതിരെയുള്ളത്.

മോഷണം നടത്തിയ ശേഷം ചെങ്കല്‍കുന്നിലെ കാട്ടില്‍ ഒളിച്ച് താമസിക്കുന്നതാണ് അശോകന്‍റെ രീതി. 300 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ചെങ്കല്‍കുന്നിലെ വഴികള്‍ ഉയാള്‍ക്ക് ഏറെ പരിചിതമാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. അതുകൊണ്ട് എളുപ്പത്തില്‍ കണ്ട് പിടിക്കാന്‍ കഴിയില്ലെന്ന് ആത്മവിശ്വാസത്തിലാണ് ഇവിടെ കാട്ടില്‍ ഒളിവില്‍ കഴിയാറ്.

Related posts

വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് യുവതിയെ കാറിൽ കയറ്റി; ദ്രാവകം നൽകി മയക്കി കൊണ്ടുപോയത് സ്വന്തം വീട്ടിൽ, പീഡനം

Aswathi Kottiyoor

താനൂർ കസ്റ്റഡി മരണം: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നിട്ടും വിജ്ഞാപനം ഇറങ്ങിയില്ല; സി.ബി.ഐ അന്വേഷണം വൈകുന്നു

Aswathi Kottiyoor

മിൽമ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽ

Aswathi Kottiyoor
WordPress Image Lightbox