23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • പാലക്കാട് സിപിഐഎം നേതാവിനെയും മകനേയും ഊരുവിലക്കിയതായി പരാതി
Uncategorized

പാലക്കാട് സിപിഐഎം നേതാവിനെയും മകനേയും ഊരുവിലക്കിയതായി പരാതി


പാലക്കാട് സിപിഐഎം ലോക്കല്‍കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ബ്രാഞ്ച് സെക്രട്ടറിയേയും മകനേയും ഊരുവിലക്കിയതായി പരാതി. ക്ഷേത്രത്തില്‍ കയറരുതെന്നും കുടുംബചടങ്ങുകളില്‍ പങ്കെടുക്കരുതെന്നുമാണ് നിര്‍ദേശം. ഊര് വിലക്ക് പിന്‍വലിക്കാന്‍ 1 ലക്ഷം രൂപ തെറ്റുപണം നല്‍കണമെന്നാണ് സമുദായത്തിന്റെ ആവശ്യം. ലോക്കല്‍ കമ്മറ്റി സെക്രട്ടറിക്ക് മകനോടുളള വ്യക്തിവൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് ബ്രാഞ്ച് സെക്രട്ടറി ട്വന്റിഫോറിനോട് പറഞ്ഞു.2024ല്‍ നമ്മുടെ നാട്ടിലാണ് പുരോഗമനം ആവോളം പറയുന്ന പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറി തന്നെ കുടുംബത്തെ ഊരുവിലക്കാന്‍ സമുദായത്തിനൊപ്പം മുന്നില്‍ നിന്നത്. രാത്രിയില്‍ ബന്ധുവീട്ടില്‍ പോയതിനെ തെറ്റായി ചിത്രീകരിച്ച് വ്യാജപരാതി നല്‍കി സമുദായത്തിനെ കുടുംബത്തിന് നേരെ തിരിക്കാന്‍ കൊടുമ്പ് വെസ്റ്റ് ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായ വി കലാധരന്‍ ശ്രമിച്ചുവെന്നാണ് പരാതി.

Related posts

കേന്ദ്ര നികുതി വിഹിതം: ഏറ്റവും നഷ്‌ടം നേരിടുന്നത്‌ കേരളമടക്കം ഏഴ്‌ സംസ്ഥാനം

Aswathi Kottiyoor

കേരളത്തില്‍ നിന്നും 2 കുട്ടികളെ വിമാനത്തില്‍ തട്ടിക്കൊണ്ട് പോയത് അസമിലേക്ക്; പിന്നാലെ ട്വിസ്റ്റ് !

Aswathi Kottiyoor

ബെംഗളൂരുവിൽ മലയാളി നഴ്സറി വിദ്യാർത്ഥിനി മരിച്ച സംഭവം; സ്കൂൾ പ്രിൻസിപ്പൽ ഒന്നാം പ്രതി, കേസെടുത്ത് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox