22.9 C
Iritty, IN
June 23, 2024
  • Home
  • Uncategorized
  • ‘ടിപി കേസിൽ അപ്പീൽ നൽകാൻ പ്രതികൾക്ക് അവകാശമുണ്ട്, ഉത്തരവ് വിശദമായി മനസിലാക്കിയിട്ടില്ല’: പി.രാജീവ്
Uncategorized

‘ടിപി കേസിൽ അപ്പീൽ നൽകാൻ പ്രതികൾക്ക് അവകാശമുണ്ട്, ഉത്തരവ് വിശദമായി മനസിലാക്കിയിട്ടില്ല’: പി.രാജീവ്

കൊച്ചി: ടിപി കേസിൽ അപ്പീൽ നൽകാൻ പ്രതികൾക്ക് അവകാശമുണ്ടെന്ന് മന്ത്രി പി.രാജീവ്. ഉത്തരവ് വിശദമായി മനസിലാക്കിയിട്ടില്ലെന്നും പി രാജീവ് പ്രതികരിച്ചു. വിചാരണ കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനോടാണ് രാജീവിൻ്റെ പ്രതികരണം. തൃപ്പൂണിത്തുറ സ്ഫോടനമുണ്ടായ സ്ഥലം സന്ദർശിക്കുകയായിരുന്നു മന്ത്രി. മന്ത്രിക്കൊപ്പം സബ് കളക്ടർ കെ.മീരയും ഉണ്ടായിരുന്നു. നഷ്ടങ്ങളുടെ കണക്കെടുപ്പ് നടന്നു വരികയാണ്. രണ്ടാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് കിട്ടും. അതിനു ശേഷം മുൻകാല സംഭവങ്ങളിലെ കീഴ് വഴക്കം നോക്കി നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ വിചാരണ കോടതി ശിക്ഷാവിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. കുഞ്ഞനന്തൻ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. അതേസമയം, കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. എന്നാല്‍, മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ട വിധി കോടതി ശരിവെക്കുകയും ചെയ്തു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും പി മോഹനനൻ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെകെ രമ എംഎൽഎയും പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന സർക്കാരും സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.

Related posts

സ്വർണ്ണം കടത്തിയക്കേസ്, ശശി തരൂരിൻ്റെ പിഎയെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തിൽ വിട്ടു

Aswathi Kottiyoor

കേരള – തമിഴ്നാട് തീരത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം; ‘കള്ളക്കടൽ പ്രതിഭാസം’ തുടരുന്നു

Aswathi Kottiyoor

അടയ്ക്കാത്തോട് കരിയംകാപ്പിൽ നിന്ന് പിടികൂടിയ കടുവ എൻ ടി സി എയുടെ ലിസ്റ്റിൽ ഇല്ലാത്തത്

Aswathi Kottiyoor
WordPress Image Lightbox