26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • സംസ്കൃത പണ്ഡിതന്‍ ജഗദ്ഗുരു രാമഭദ്രാചാര്യയ്ക്കും പ്രശസ്ത ഉറുദു കവി ഗുല്‍സാറിനും ജ്ഞാനപീഠം
Uncategorized

സംസ്കൃത പണ്ഡിതന്‍ ജഗദ്ഗുരു രാമഭദ്രാചാര്യയ്ക്കും പ്രശസ്ത ഉറുദു കവി ഗുല്‍സാറിനും ജ്ഞാനപീഠം

സംസ്കൃത പണ്ഡിതന്‍ ജഗദ്ഗുരു രാമഭദ്രാചാര്യയ്ക്കും പ്രശസ്ത ഉറുദു കവി ഗുല്‍സാറിനും ജ്ഞാനപീഠം. ഹിന്ദി സിനിമാ ഗാനങ്ങളിലൂടെ പ്രശസ്തനായ ഗുൽസാറിന് 2002 ൽ ഉർദു സാഹിത്യ അക്കാഡമി അവാർഡ്, 2013ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡ്, 2004ൽ പത്മഭൂഷൺ എന്നിവ ലഭിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഉർദു കവികളിൽ ഒരാളായാണ് ഗുൽസാറിനെ കണക്കാക്കപ്പെടുന്നത്. അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ചിത്രകൂട് ആസ്ഥാനമായുള്ള തുളസീപീഠം സ്ഥാപകനും ഹൈന്ദവാചാര്യനുമാണ് രാമഭദ്രാചാര്യ. ജന്മനാ അന്ധനായ അദ്ദേഹം 100-ൽ അധികം പുസ്തകളുടെയും 50 ലധികം പ്രബന്ധങ്ങളുടെയും രചയിതാവാണ്. സംസ്കൃത അദ്ധ്യാപകൻ, വേദ പണ്ഡിതൻ എന്നീ നിലകളിലും സുപരിചിതനാണ് രാമഭദ്രാചാര്യ. സംസ്കൃതം, ഹിന്ദി, മൈഥിലി തുടങ്ങിയ ഭാഷകളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

തുളസീദാസിന്റെ രാമചരിതമാനസം,ഹനുമാൻ ചാലിസ എന്നിവയുടെ ഹിന്ദി വ്യാഖ്യാനങ്ങൾ, അഷ്ടാദ്ധ്യായിയുടെ സംസ്കൃത വ്യാഖ്യാനം, പ്രസ്ഥാനത്രയി ഗ്രന്ഥങ്ങളുടെ സംസ്കൃതവ്യാഖ്യാനം എന്നിവയും സ്വാമി രാമഭദ്രാചാര്യ രചിച്ചിട്ടുണ്ട്. സംസ്കൃതവ്യാകരണം,ന്യായം,വേദാന്തം എന്നീ മേഖലകളിൽ പാണ്ഡിത്യമുള്ളയാളാണ് രാമഭദ്രാചാര്യ.രാമായണ–ഭാഗവത കഥകൾ പൊതുസദസ്സുകളിൽ പറയുന്നതിനും സ്വാമി രാമഭദ്രാചാര്യ ശ്രദ്ധേയനാണ്.

Related posts

‘പഥേർ പാഞ്ചാലിയിലെ ദുർഗ്ഗ’ നടി ഉമ ദാസ് ഗുപ്ത അന്തരിച്ചു

Aswathi Kottiyoor

ചെളിയും മണ്ണും നിറഞ്ഞ് ശ്വാസകോശം, 15 ദിവസം വെന്റിലേറ്ററിൽ: ഉരുൾ കവർന്ന ഓർമകളുമായി സ്വീകൃതി നാട്ടിലേക്ക്

Aswathi Kottiyoor

ഉള്ളിലെ സംഘി ഇടയ്ക്കിടെ പുറത്ത് വരും’; പാണക്കാട് തങ്ങൾക്കെതിരായ പിണറായുടെ പരമാർശത്തിനെതിരെ രാഹുൽ

Aswathi Kottiyoor
WordPress Image Lightbox