27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വീൽചെയർ കിട്ടാതെ വയോധികൻ കുഴഞ്ഞുവീണു മരിച്ച സംഭവം; എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്
Uncategorized

വീൽചെയർ കിട്ടാതെ വയോധികൻ കുഴഞ്ഞുവീണു മരിച്ച സംഭവം; എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

മുംബൈ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനായ വയോധികൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിജിസിഎ. നോട്ടീസിന് ഏഴു ദിവസത്തിനകം മറുപടി നൽകണം. എയർ ഇന്ത്യ ചട്ടം ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ശാരീരിക അവശത അനുഭവിക്കുന്നവർക്കും രോഗികൾക്കും വീൽചെയർ അടക്കം സൗകര്യങ്ങൾ നിർബന്ധമായും ഒരുക്കണമെന്നാണ് നിയമം. ആവശ്യമുള്ള യാത്രക്കാർക്ക് വിമാനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും മതിയായ വീൽചെയറുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഡിജിസിഎ വ്യക്തമാക്കി.

തിങ്കളാഴ്ച ന്യൂയോർക്കിൽ നിന്നും മുംബൈയിൽ എത്തിയ 76 കാരനായ ബാബു പട്ടേലാണ് വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ് മരിച്ചത്. പട്ടേലിനും ഭാര്യയ്ക്കുമായി രണ്ട് വിൽചെയറുകൾ ആവശ്യപ്പെട്ടെങ്കിലും ഒരെണ്ണം മാത്രമാണ് ലഭിച്ചത്. തുടർന്ന് ഭാര്യയുമായി എമിഗ്രേഷൻ കൗണ്ടറിലേക്ക് നടന്നു പോകുന്നതിനിടെ ബാബു പട്ടേൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

Related posts

ബെംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; ആളുമാറി കുത്തിയെന്ന് സംശയം

Aswathi Kottiyoor

ഒരേ ഒരാഴ്ച, അതിനുള്ളിൽ പ്രതികളെ കുടുക്കി, ഇതു താൻ ഡാ കേരള പൊലീസ്; 20 ലക്ഷം രൂപ കവർന്ന യുവാക്കൾ പിടിയിൽ

Aswathi Kottiyoor

ശബരിമല ദർശനം കിട്ടാതെ തീർത്ഥാടകർ, പന്തളത്ത് തേങ്ങയുടച്ച് മാലയൂരി മടങ്ങുന്നു

Aswathi Kottiyoor
WordPress Image Lightbox