23.9 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • സമരത്തിനിടെ കർഷകൻ മരിച്ചു; കണ്ണീർ വാതക പ്രയോഗത്തെ തുടർന്നാണ് മരണമെന്ന് കുടുംബം
Uncategorized

സമരത്തിനിടെ കർഷകൻ മരിച്ചു; കണ്ണീർ വാതക പ്രയോഗത്തെ തുടർന്നാണ് മരണമെന്ന് കുടുംബം

സമരത്തിനിടെ കർഷകൻ മരിച്ചു. ഗുരുദാസ് പൂരിൽ നിന്നുള്ള കർഷകനാണ് മരിച്ചത്. മരിച്ചത് ഹൃദയമാഘാത് മൂലം. ഗ്യാൻ സിങ് എന്നാ കർഷകൻ ആണ് മരിച്ചത്. പൊലീസിനെതിരെ ആരോപണവുമായി കുടുംബം. കണ്ണീർ വാതക പ്രയോഗത്തെ തുടർന്നാണ് മരണമെന്ന് ആരോപണം. കണ്ണീർ വാതക പ്രയോഗത്തെ തുടർന്ന് ആരോഗ്യ പ്രശ്ങ്ങൾ ഉണ്ടായിരുന്നു എന്ന് കുടുംബം ആരോപിച്ചു.അതേസമയം കർഷക സംഘടനകളും കേന്ദ്രമന്ത്രിമാരുമായി നടന്ന മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, നിത്യാനന്ദ് റായ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.ഞായറാഴ്ച്ച വീണ്ടും നേതാക്കളുമായി മന്ത്രിമാർ ചർച്ച നടത്തും. ഇന്നലെ അഞ്ച് മണിക്കൂറോളം നേരം ചർച്ച നീണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. കർഷകർ ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി അർജുൻ മുണ്ട പറഞ്ഞു.

അതേസമയം, കർഷക സമരം ഹരിയാന അതിർത്തികളിൽ ശക്തമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹരിയാനയിലെ റവാരിയിൽ എത്തും. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് മോദി എത്തുന്നത്. സമരം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Related posts

കേരള സർവകലാശാല കലോത്സവത്തിലെ സംഘർഷം; എസ്എഫ്ഐ – കെഎസ്‍യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

Aswathi Kottiyoor

രോമാഞ്ചത്തിന് ശേഷം വ്യത്യസ്ത ലുക്കിൽ അർജുൻ അശോകൻ; തിരക്കഥാകൃത്തായി ലെന, ‘ഓളം’ സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത്

Aswathi Kottiyoor

വരവ് കുറവ് സ്വത്ത് കൂടുതൽ, സിഡ്കോ മുൻ സെയിൽസ് മാനേജര്‍ ചന്ദ്രമതിയമ്മയ്ക്ക് 3 വര്‍ഷം തടവും 29 ലക്ഷം പിഴയും

Aswathi Kottiyoor
WordPress Image Lightbox