27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ബില്ല് അടച്ചു; എംവിഡി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിം പ്രവർത്തിച്ചു തുടങ്ങി
Uncategorized

ബില്ല് അടച്ചു; എംവിഡി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിം പ്രവർത്തിച്ചു തുടങ്ങി

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിം പ്രവർത്തിച്ചു തുടങ്ങി. ബിഎസ്എൻഎൽ ബില്ല് അടച്ചതിന് പിന്നാലെയാണ് സേവനം പുനഃസ്ഥാപിച്ചത്.ബില്ലടയ്ക്കാത്തതിനാൽ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിംബിഎസ്എൻഎൽ കട്ടാക്കിയിരുന്നു. ഈ മാസം എട്ടാം തീയതി മുതലാണ് ഔട്ട് ഗോയിങ് കോളുകൾ കട്ട് ചെയ്തത്. ഇന്ന് മുതൽ ഇൻകമിങ് കോളുകളും കട്ട് ചെയ്യുമെന്ന് പറഞ്ഞിരുന്നു.

ലൈസൻസ് വിതരണത്തിലും ആർസി ബുക്കിങിലും പ്രിന്റിങ് പ്രതിസന്ധി തുടരുന്നതിനിടെയാണ് ബിഎസ്എൻഎല്ലിന്റെ നടപടി. അടക്കാനുള്ള ബില്ല് ഇതുവരെ അടക്കാത്തതിനെ തുടർന്നാണ് ബിഎസ്എൻഎൽ കടുത്ത നടപടിയിലേക്ക് കടക്കുന്നത്.

സംഭവം വാർത്തയായതിന് പിന്നാലെ എംവിഡി ബില്ല് അടച്ചു. ഇതോടെ ബിഎസ്എൻഎൽ സേവനം പുനഃസ്ഥാപിക്കുകയും ചെയ്തു.

Related posts

ഇരുചക്ര വാഹനത്തിൽ മദ്യ വില്പന നടത്തിയ കോളിക്കടവ് സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor

ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്ന്; അഷ്ടമി ദർശനം ആംരഭിച്ചു

Aswathi Kottiyoor

ആശ്വാസം, മഴ കുറയുന്നു; സംസ്ഥാനത്ത് 5 ദിവസത്തെ മഴ സാധ്യത ഇങ്ങനെ, പുതിയ മഴ മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox