23.6 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ചലിക്കുന്ന സെക്കന്‍റ് സൂചി; കടലാഴങ്ങളില്‍ നിന്നും 50 -ല്‍ ഏറെ വർഷം പഴക്കമുള്ള ഒരു റോളക്സ് വാച്ച് !
Uncategorized

ചലിക്കുന്ന സെക്കന്‍റ് സൂചി; കടലാഴങ്ങളില്‍ നിന്നും 50 -ല്‍ ഏറെ വർഷം പഴക്കമുള്ള ഒരു റോളക്സ് വാച്ച് !

സമുദ്രങ്ങള്‍ എന്നും മനുഷ്യനെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. ഇന്നും മനുഷ്യന് എത്തിച്ചേരാന്‍ കഴിയാത്ത കടലാഴങ്ങളുണ്ട്. അതേസമയം മനുഷ്യന്‍ കടന്ന് പോയ ഇടങ്ങളിലെല്ലാം എന്തെങ്കിലും ഉപേക്ഷിച്ചിട്ടാകും കടന്ന് പോവുക. അതിനി കടലായാലും കരയായാലും ബഹിരാകാശമായാലും. ഇത്തരം മാലിന്യങ്ങളുടെ ശവപ്പറമ്പായി കടല്‍ മാറുന്നത് ഭൂമിയുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ദര്‍ ഏറെ കാലമായി പറയുന്നുണ്ടെങ്കിലും ലോകത്തെ ഒരു ഭരണകൂടവും ജനതയും അത് കേള്‍ക്കാന്‍ തയ്യാറല്ല. അതിനാല്‍ ഇത്തരം പ്രശ്നങ്ങളില്‍ മനസ് മടുത്തവര്‍ തങ്ങളാല്‍ കഴിയുന്ന മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ കണ്ടെത്തി പുനര്‍നിര്‍മ്മിച്ചും മറ്റുമായിരിക്കുമെന്ന് മാത്രം. അതിന്‍റെ കൂടെ കടലിലെ മാലിന്യങ്ങളും നീക്കം ചെയ്യപ്പെടുന്നു. ഇത്തരത്തില്‍ നഷ്ടപ്പെട്ട, ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ കണ്ടെത്തി പുനര്‍നിര്‍മ്മിക്കുന്ന ഒരാളാണ് ഓസ്‌ട്രേലിയക്കാരായ മുങ്ങല്‍ വിദഗ്ദന്‍ മാറ്റ് കുഡിഹി. കഴിഞ്ഞ വേനല്‍ക്കാലത്ത് ക്വീൻസ്‌ലാൻഡ് തീരത്ത് നിന്നും മാറ്റ് കുഡിഹി കണ്ടെത്തിയ ഒരു റോളക്സ് വാച്ച് ഏവരെയും അത്ഭുതപ്പെട്ടുത്തി. ഏതാണ്ട് അഞ്ച് വര്‍ഷത്തോളം കടലില്‍ കിടന്നിട്ടും അതിന്‍റെ സെക്കന്‍റ് സൂചിയുടെ ചലനം നിലച്ചില്ലായിരുന്നു.

Related posts

നിർമ്മാണം തോന്നിയ പോലെ, പണി കഴിഞ്ഞിട്ടും മൂടിയിട്ടില്ല; 9 വയസുകാരി ഓടയ്ക്കുള്ളിൽ വീണ് കാലിന് പരിക്കേറ്റു

Aswathi Kottiyoor

ശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികൾക്ക് ഷോക്കേറ്റു; 2 കുട്ടികളുടെ നില അതീവ ഗുരുതരം

Aswathi Kottiyoor

ഐഡിയൽ അക്കാദമി ലിറ്റററി ക്ലബ് ഉദ്ഘാടനം.

Aswathi Kottiyoor
WordPress Image Lightbox