34.7 C
Iritty, IN
May 17, 2024
  • Home
  • Uncategorized
  • യുവാക്കളെ ഇതിലേ ഇതിലേ..; കരിയർ എക്സ്പോ-ദിശ മെഗാ തൊഴിൽ മേള 2024 പാലാ സെന്റ്.തോമസ് കോളേജിൽ
Uncategorized

യുവാക്കളെ ഇതിലേ ഇതിലേ..; കരിയർ എക്സ്പോ-ദിശ മെഗാ തൊഴിൽ മേള 2024 പാലാ സെന്റ്.തോമസ് കോളേജിൽ

പാലാ സെൻ്റ്. തോമസ് കോളേജിൽ മെഗാ തൊഴിൽ മേള. കേരള സംസ്ഥാന യുവജന കമ്മീഷനും, കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റെറും സംയുക്തമായി ചേർന്നാണ് കരിയർ എക്സ്പോ-ദിശ മെഗാ തൊഴിൽ മേള 2024 നടത്തുന്നത്. പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള 18-40നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാൻ കഴിയും.ആയിരത്തിലധികം ഒഴിവുകളിലേക്കാണ് നിയമനം ലഭിക്കുക. 50ൽ അധികം കമ്പനികളാണ് കരിയർ എക്സ്പോ-ദിശ മെഗാ തൊഴിൽ മേളയിൽ പങ്കെടുക്കുന്നത്. ഫെബ്രുവരി 24, ശനിയാഴ്ചയാണ് തൊഴിൽ മേള നടക്കുന്നത്. രാവിലെ 8.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.

ഓൺലൈൻ രജിഷ്ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നു. https://forms.gle/b5bRWsiVmeHTLmmy9 എന്ന ലിങ്ക് വഴി ഓൺലൈനായി തൊഴിൽ മേളയിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമായിരിക്കും.

ബയോഡേറ്റ 5 കോപ്പികൾ, പാസ്പോര്ട്ട് സൈസ് ഫോട്ടോ 5 കോപ്പികൾ, സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ എന്നിവ തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളുടെ പക്കൽ ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ www.stcp.ac.in

Related posts

പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടില്‍,സിപിഎമ്മിലെ കണ്ണൂർ ലോബി തകർന്നുവെന്ന് ചെറിയാൻ ഫിലിപ്പ്

Aswathi Kottiyoor

പേരാവൂർ പാമ്പാളിയിൽ കാറിടിച്ച് വയോധികൻ മരിച്ചു.

Aswathi Kottiyoor

ആദിവാസികളോട് സർക്കാർ കാണിക്കുന്നത് കടുത്ത അനീതി മിർസാദു റഹ്മാൻ

Aswathi Kottiyoor
WordPress Image Lightbox