22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കാട്ടുപന്നിയുടെ കുത്തേറ്റ് സ്കൂളിലേക്ക് പോയ 14കാരിക്ക് ഗുരുതര പരിക്ക്; സംഭവം കോഴിക്കോട് ഉള്ള്യേരിയിൽ
Uncategorized

കാട്ടുപന്നിയുടെ കുത്തേറ്റ് സ്കൂളിലേക്ക് പോയ 14കാരിക്ക് ഗുരുതര പരിക്ക്; സംഭവം കോഴിക്കോട് ഉള്ള്യേരിയിൽ

കോഴിക്കോട് ഉള്ള്യേരിയിൽ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ഥിയും ഉള്ളിയേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകളുമായ അക്ഷിമയ്ക്കാണ്(14) ഗുരുതരമായി പരിക്കേറ്റത്. രാവിലെ സ്കൂളിലേക്ക് പോകുമ്പോള്‍ വീട്ടിനടുത്ത് റോഡില്‍ വച്ചാണ് കുട്ടിയെ കാട്ടു പന്നി ആക്രമിച്ചത്. കുട്ടിയുടെ പിന്‍ഭാഗത്താണ് കുത്തേറ്റത്. ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തനംതിട്ട മൈലാടുപാറ പനംതോപ്പില്‍ പുത്തന്‍വീട്ടില്‍, ഗോപാലന്‍ (75) മരിച്ചു. ജനുവരി 25നാണ് ഗോപാലനെ കാട്ടുപന്നി ആക്രമിച്ചത്.

Related posts

കാനഡയില്‍ സന്ദര്‍ശകര്‍ വര്‍ക്ക് പെര്‍മിറ്റിന് രാജ്യം വിടേണ്ട

Aswathi Kottiyoor

നാളികേരത്തിന് പുകയിട്ടു; കൊപ്രപ്പുര കത്തിനശിച്ചു, ഒന്നര ലക്ഷത്തിന്റെ നാശ നഷ്ടം

Aswathi Kottiyoor

മണ്ണിനടിയിൽ പുതഞ്ഞുപോയ ആ 17 ജീവനുകൾ; പുത്തുമലയുടെ നടുക്കുന്ന ഓർമകൾക്കിന്ന് നാല് വയസ്

Aswathi Kottiyoor
WordPress Image Lightbox