26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • മുഖ്യമന്ത്രിയുടെ ഗൺമാനും കൂട്ടരും വളഞ്ഞിട്ട് തല്ലിയ കേസ്; അന്വേഷണം പൊലീസിൽ നിന്ന് മാറ്റണമെന്ന് ആവശ്യം
Uncategorized

മുഖ്യമന്ത്രിയുടെ ഗൺമാനും കൂട്ടരും വളഞ്ഞിട്ട് തല്ലിയ കേസ്; അന്വേഷണം പൊലീസിൽ നിന്ന് മാറ്റണമെന്ന് ആവശ്യം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷ ഉദ്യോഗസ്ഥനും യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിന്റെ അന്വേഷണം പൊലീസിൽ നിന്ന് മാറ്റണമെന്ന് ആവശ്യം. അന്വേഷണ ഏജൻസിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മർദ്ദനമേറ്റ അജയ് ജ്യുവൽ കുര്യാക്കോസും എ ഡി തോമസും മുഖ്യമന്ത്രിക്ക് പരാതി നൽകി. കോടതി ഇടപെട്ടിട്ടും കേസെന്വേഷണത്തിൽ പുരോഗതി ഇല്ലെന്നാണ് പരാതി. ഇതുവരെ പ്രതികളായ ഗൺമാനെയും സുരക്ഷ ഉദ്യോഗസ്ഥനെയും പൊലീസ് ചോദ്യം ചെയ്തിട്ടില്ല. പ്രതികൾ മുഖ്യമന്ത്രിക്കൊപ്പമുള്ളവരെന്ന പ്രിവിലേജ് ഉപയോഗിക്കുന്നുന്നെന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ഡിസംബർ 15 നാണ് ജനറൽ ആശുപത്രി ജംഗ്ഷനില്‍ നവകേരള ബസിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസ്, കെ എ സ് യു ജില്ലാ പ്രസിഡൻ്റ് എഡി തോമസ് എന്നിവരെ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷ ഉദ്യോഗസ്ഥനും ചേര്‍ന്ന് വളഞ്ഞിട്ട് തല്ലിയത്. അനിൽകുമാറിനും എസ്.സന്ദീപിനും പുറമോ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കേസിലെ പ്രതികളാണ്. സർവീസ് ചട്ടങ്ങൾ കാറ്റിൽ പറത്തിയുള്ള ക്രൂരമർദനത്തിനെതിനെതിര കേസെടുക്കാനാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ല. മുഖ്യമന്തിയുടെ ജീവൻ രക്ഷിക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്വഭാവിക നടപടി എന്നായിരുന്നു പൊലീസിന്‍റെ ന്യായം. തുടർന്ന് ഇവരുടെ പരാതിയിൽ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ട ശേഷമാണ് പൊലീസ് കേസെടുത്തത്.

Related posts

സാമൂഹ്യ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം

Aswathi Kottiyoor

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്

Aswathi Kottiyoor

ബെംഗളൂരു കഫേയിലെ സ്ഫോടനം; ബാഗ് കൊണ്ടുവച്ചത് 28-30 വയസ്സ് പ്രായമുള്ള ആൾ, യുഎപിഎ ചുമത്തി

Aswathi Kottiyoor
WordPress Image Lightbox