പന്ന്യൻ രവീന്ദ്രൻ വീണ്ടും സിപിഐ സംസ്ഥാന കൗൺസിലിൽ. ക്ഷണിതാവായാണ് ഉൾപ്പെടുത്തിയത്. 75 വയസ് പ്രായപരിധിയിൽ നേതൃസമിതികളിൽ നിന്ന് ഒഴിവാക്കിയതായിരുന്നു. മഹിളാ ഫെഡറേഷൻ സെക്രട്ടറി ഇ.എസ് ബിജി മോളെയും കൗൺസിലിലെ ക്ഷണിതാവാക്കി. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ ബിജി മോളെയും കൗൺസിലിൽ ഉൾപ്പെടുത്തിയിരുന്നില്ല