23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ഇന്ത്യൻ ഹൈവേകൾ അമേരിക്കയ്ക്ക് തുല്യമാകുന്നു; ഗഡ്‍കരിയുടെ വാക്കുകളിൽ കേരളത്തിലെ റോഡുകളും!
Uncategorized

ഇന്ത്യൻ ഹൈവേകൾ അമേരിക്കയ്ക്ക് തുല്യമാകുന്നു; ഗഡ്‍കരിയുടെ വാക്കുകളിൽ കേരളത്തിലെ റോഡുകളും!

ഇന്ത്യയുടെ ദേശീയ പാത ശൃംഖല 2024 അവസാനത്തോടെ യുഎസ്എയുടെ റോഡ് ശൃംഖലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. ഇന്ത്യയുടെ ദേശീയ പാതാ റോഡ് ശൃംഖലയുടെ വികസന തന്ത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കിയതെന്ന് എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുവനന്തപുരം, കൊച്ചി, കന്യാകുമാരി, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുമെന്നും ഗതാഗത റൂട്ടുകൾ കാര്യക്ഷമമാക്കുകയും പ്രാദേശിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷം അവസാനത്തോടെ യുഎസിലെ റോഡ് ശൃംഖലയോട് ഇന്ത്യൻ റോഡുകൾ പൊരുത്തപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. 2024 അവസാനത്തോടെ നമ്മുടെ നാഷണൽ ഹൈവേ റോഡ് ശൃംഖല യുഎസിലെ റോഡ് ശൃംഖലയ്ക്ക് തുല്യമാകുമെന്നും ഗഡ്‍കരി കൂട്ടിച്ചേർത്തു.

രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് സംസാരിച്ച മന്ത്രി, ഇന്ത്യക്ക് മൂലധന നിക്ഷേപവും വ്യവസായത്തിൽ വികസനവും ആവശ്യമാണെങ്കിൽ, രാജ്യത്തിന് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കണമെന്ന് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനാണ് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം ആവർത്തിച്ചു. നിർദ്ദിഷ്ട പദ്ധതികൾ എടുത്തുകാണിച്ചുകൊണ്ട്, ഡൽഹിയും ചെന്നൈയും തമ്മിലുള്ള ദൂരം 320 കിലോമീറ്റർ ഗണ്യമായി കുറയ്ക്കാനുള്ള പദ്ധതികൾ ഗഡ്‍കരി വെളിപ്പെടുത്തി. ഇത് രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രയുടെ ദൈർഘ്യം ഗണ്യമായി കുറയ്ക്കും. ഈ രണ്ട് മെട്രോ നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യാൻ ആളുകൾക്ക് മുംബൈയിലേക്കും പൂനെയിലേക്കും പോകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Related posts

അവസാനമായി ഒരു നോക്ക് കാണാൻ; മകന്റെ ചേതനയറ്റ ശരീരം വാങ്ങാൻ ഹാമിലിയുടെ അച്ഛൻ, മോസ്കോയിലേക്ക് തിരിച്ചു

Aswathi Kottiyoor

‘വിദേശത്ത് നിന്ന് കൊണ്ടുവന്ന മദ്യം നല്‍കിയില്ല’; ദേഷ്യത്തില്‍ വെട്ടിക്കൊല്ലാന്‍ ശ്രമം, യുവാക്കള്‍ അറസ്റ്റില്‍

Aswathi Kottiyoor

കേരള സര്‍വകലാശാല സെനറ്റ്: കോടതി വിധി ഗവർണറുടെ അമിതാധികാര പ്രയോഗത്തിന്നേറ്റ തിരിച്ചടിയെന്ന് മന്ത്രി ബിന്ദു

Aswathi Kottiyoor
WordPress Image Lightbox