23.5 C
Iritty, IN
July 14, 2024
  • Home
  • Uncategorized
  • മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന് ആദരാഞ്ജലി അർപ്പിച്ച് മലയോര സംരക്ഷണ സമിതി കൂട്ടായ്മ
Uncategorized

മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന് ആദരാഞ്ജലി അർപ്പിച്ച് മലയോര സംരക്ഷണ സമിതി കൂട്ടായ്മ

വയനാട്: മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന് ആദരാഞ്ജലി അർപ്പിച്ച് മലയോര സംരക്ഷണ സമിതി പാൽചുരം കൂട്ടായ്മ ,കൊട്ടിയൂർ ഗ്രാമം കൂട്ടായ്മ എന്നിവർ സംയുക്തമായി അനുശോചന ജാഥയും , മാനന്തവാടി ഗാന്ധി പാർക്കിൽ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. പാൽചുരത്ത് നടന്ന അനുശോചന ജാഥയിൽ പാൽചുരം സെൻറ് ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി വികാരി ഫാദർ ജോസ് പുളിന്താനം സംസാരിച്ചു. ഫാദർ വിനോദ് ,റെജി കന്നുകുഴി ,ഷിജോ മാങ്കൂട്ടം തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വാഹനങ്ങളിൽ ബാനർകെട്ടി മരണപ്പെട്ട അജീഷിന്റെ വീട്ടിലെത്തി മൃതദേഹത്തിൽ റീത്ത് സമർപ്പിക്കുകയും മാനന്തവാടി ഗാന്ധി പാർക്കിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുകയും ചെയ്തു. നിരവധി പേർ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തു.

Related posts

ഒരിടത്ത് തലയിൽ ചാക്കിട്ട് മൂടി, മറ്റൊരിടത്ത് ട്രേ കമിഴ്ത്തി; ഭിത്തി തുരന്നും വാതിൽ പൊളിച്ചും മോഷണം; കൊല്ലത്ത്

Aswathi Kottiyoor

ജോലിക്ക് മദ്യപിച്ചെത്തി, മദ്യം സൂക്ഷിച്ചു;വെട്ടിലായത് 100 കെഎസ്ആർടിസി ജീവനക്കാർ, 26 പേർക്ക് പണി പോയി

Aswathi Kottiyoor

ഹോട്ടലില്‍ റെയ്ഡ്, സെക്സ് റാക്കറ്റിന് നേതൃത്വം നല്‍കിയ ആളെ കണ്ട് അമ്പരന്ന് പൊലീസ്, നാല് സ്ത്രീകളെ രക്ഷിച്ചു

Aswathi Kottiyoor
WordPress Image Lightbox