23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ‘ഇസ്രയേല്‍ മോഡല്‍, ഫുള്‍ ഹൈടെക്ക്’; വേറിട്ട കൃഷി രീതിയുമായി വയോധികരായ ദമ്പതികള്‍
Uncategorized

‘ഇസ്രയേല്‍ മോഡല്‍, ഫുള്‍ ഹൈടെക്ക്’; വേറിട്ട കൃഷി രീതിയുമായി വയോധികരായ ദമ്പതികള്‍

ചേര്‍ത്തല: ഒന്നര ഏക്കര്‍ സ്ഥലത്ത് ഹൈടെക്ക് രീതിയില്‍ കൃഷി തുടങ്ങി വയോധികരായ ദമ്പതികള്‍. നഗരസഭ 24-ാം വാര്‍ഡില്‍ ഗിരിജാലയത്തില്‍ ഇ കെ തമ്പി (73), ഭാര്യ ഗിരിജ (67) എന്നിവരാണ് ഇസ്രയേല്‍ രീതിയില്‍ കൃഷി തുടങ്ങിയത്. കൃഷിമന്ത്രിക്കൊപ്പം ഇസ്രയേല്‍ സന്ദര്‍ശിച്ച കര്‍ഷകനായ അരീപറമ്പ് വലിയവീട്ടില്‍ വി എസ് ബൈജുവിന്റെ നേതൃത്വത്തിലാണ് കൃഷിയിടം ഒരുക്കിയത്.

700 മീറ്ററോളം കള പിടിക്കാത്ത മള്‍ട്ടി ഷീറ്റ് വിരിച്ചു. സ്വിച്ച് ഇട്ടാല്‍ ചുവട്ടില്‍ വെള്ളവും വളവും എത്തും. ചെറുധാന്യങ്ങള്‍ ഉള്‍പ്പെടെ റാഗിയും, പേള്‍ മില്ലറ്റും, കൂടാതെ ചീര, പച്ചമുളക്, തക്കാളി, വെണ്ട, പയര്‍ എന്നിവയുടെ ഹൈബ്രിഡ് വിത്തുകളുമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് തമ്പിയും ഗിരിജയും പറഞ്ഞു.

വര്‍ഷങ്ങളായി പരമ്പരാഗത രീതിയില്‍ കൃഷി ചെയ്യുന്ന തമ്പിയും ഭാര്യ ഗിരിജയും മരച്ചീനിയിലും, ചേനയിലും വലിയ വിളവുകള്‍ നേടി നവമാധ്യമങ്ങളിലും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ ചീര ഉള്‍പ്പെടെ ഉള്ള എല്ലാ കൃഷിയുടെയും വിളവെടുക്കാന്‍ പറ്റുമെന്നും, പ്രായമായവര്‍ക്കും ശാരീരിക അധ്വാനം കൂടാതെ അനായാസം കൃഷി ചെയ്യാമെന്ന് തെളിയ്ക്കുകയാണെന്നും കൃഷി പ്രമോട്ടര്‍ കൂടിയായ വി എസ് ബൈജു പറഞ്ഞു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ഭാര്‍ഗ്ഗവന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ശോഭാ ജോഷി, ബി ദാസി, പി മുജേഷ് കുമാര്‍, കെ ഉമയാക്ഷന്‍, കൃഷി ഓഫീസര്‍ ജിജി, അജിത് കുമാര്‍, സതീശന്‍, ജോഷി, രചനന്‍, സോബിന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

ജോഷിയുടെ വീട്ടിലെ മോഷണം: നഷ്ടമായ മുഴുവൻ ആഭരണങ്ങളും കണ്ടെത്തി: കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Aswathi Kottiyoor

‘തിരുവനന്തപുരം വേറെ ലെവൽ’; ആഗോള പട്ടികയിൽ ഇടംപിടിച്ച് തലസ്ഥാനം

Aswathi Kottiyoor

കാലവർഷം: കണ്ണൂർ ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Aswathi Kottiyoor
WordPress Image Lightbox