• Home
  • Uncategorized
  • അസാധാരണ പ്രഖ്യാപനം, ഭാരത രത്ന 3 പേർക്ക് കൂടി, നരസിംഹ റാവു, എംഎസ് സ്വാമിനാഥൻ, ചൗധരി ചരൺ സിം​ഗ്
Uncategorized

അസാധാരണ പ്രഖ്യാപനം, ഭാരത രത്ന 3 പേർക്ക് കൂടി, നരസിംഹ റാവു, എംഎസ് സ്വാമിനാഥൻ, ചൗധരി ചരൺ സിം​ഗ്

ദില്ലി : രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന ഈ വർഷം മൂന്ന് പേർക്ക് കൂടി. മുൻ പ്രധാനമന്ത്രിമാരായ നരസിംഹ റാവു, ചൗധരി ചരൺ സിം​ഗ്, ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥൻ എന്നിവർക്കും ഭാരതരത്ന നൽകുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി 3 ന് മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്കും, കർപ്പൂരി താക്കൂറിനും ഭാരതരത്ന ബഹുമതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മൂന്ന് പേരെ കൂടി പ്രഖ്യാപിച്ചത്. ഇതോടെ ഈ വർഷം 5 പേർക്ക് ഭാരതരത്ന പുരസ്കാരം നൽകും. അസാധാരണമായ രീതിയിലാണ് ഇത്തവണത്തെ പ്രഖ്യാപനം. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് എല്ലാ വിഭാഗത്തെയും പരിഗണിച്ച് അഞ്ച് പേരെ ഇത്തവണ തിരഞ്ഞെടുത്തതെന്നാണ് വിലയിരുത്തൽ.

Related posts

മൈലപ്ര കൊലപാതകം മോഷണത്തിനിടെ, കൊന്നത് കഴുത്ത് ഞെരിച്ച്, 9 പവന്റെ മാല കാണാനില്ല; സ്ഥിരീകരിച്ച് പൊലീസ്

Aswathi Kottiyoor

കരുതലിന്റെ രണ്ടുവർഷം ; തലയുയർത്തി ഇൻഫോപാർക്ക്‌

Aswathi Kottiyoor

ആറളം ഫാമിൽ പച്ചമുളക് കൃഷിയിൽ നൂറുമേനി വിളയിച്ച് ആദിവാസി കൂട്ടായ്മ്മ

Aswathi Kottiyoor
WordPress Image Lightbox