24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കേന്ദ്ര സർക്കാരിന് നിവേദനം നൽകി വനംമന്ത്രി എ.കെ ശശീന്ദ്രൻ
Uncategorized

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കേന്ദ്ര സർക്കാരിന് നിവേദനം നൽകി വനംമന്ത്രി എ.കെ ശശീന്ദ്രൻ

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് വനംമന്ത്രി എകെ ശശീന്ദ്രൻ കേന്ദ്ര സർക്കാരിന് നിവേദനം നൽകി.
കേന്ദ്ര നിയമങ്ങൾ മൂലം കാട്ടുപന്നികളെ വെടിവെക്കാൻ ആകുന്നില്ലെന്നും വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം വേണമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ നിന്നും ജനവാസ മേഖലകളെയും പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ നിന്നും പമ്പാവാലി സെറ്റില്‍മെന്റുകളെയും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യെപ്പെട്ടു.കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് അപകടത്തിൽപെട്ട് ഇന്നും ഒരു ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. വയനാട് പുൽപ്പള്ളിയിലാണ് അപകടം നടന്നത്. പുൽപ്പള്ളി പാക്കം സ്വദേശി ബിനോയ്ക്ക് (44) ആണ് പരിക്കേറ്റത്. കാട്ടുപന്നി യാദൃശ്ചികമായി റോഡിലേക്ക് ചാടിയതോടെ യുവാവിന്റെ നിയന്ത്രണം വിടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related posts

ബോട്ടിലെ ചെമ്മീനും അയക്കൂറയും മോഷ്ടിച്ച കണ്ണൂരിലെ പൊലീസുകാരെ സ്ഥലം മാറ്റി; കുടുക്കിയത് സിസിടിവി

Aswathi Kottiyoor

നഡ്ഡയുടെ ഹൈദരാബാദ് യോഗത്തിൽ സുരേന്ദ്രൻ പങ്കെടുക്കും; നേതൃമാറ്റം തിരഞ്ഞെടുപ്പിനു ശേഷം?

Aswathi Kottiyoor

പലിശ കൂട്ടി പൊതു മേഖലാ ബാങ്കുകൾ നേടിയ ലാഭം കോടികള്‍; കേന്ദ്രത്തിനും കിട്ടും 15,000 കോടി

Aswathi Kottiyoor
WordPress Image Lightbox