25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ജലജീവൻ മിഷന്റെ പൈപ്പ് ലൈൻ പദ്ധതി, പേരാവൂരിലെ സകല സ്ഥാപനങ്ങളിലെയും ലാൻഡ് ഫോൺ സംവിധാനം അനിശ്ചിതത്വത്തിൽ.
Uncategorized

ജലജീവൻ മിഷന്റെ പൈപ്പ് ലൈൻ പദ്ധതി, പേരാവൂരിലെ സകല സ്ഥാപനങ്ങളിലെയും ലാൻഡ് ഫോൺ സംവിധാനം അനിശ്ചിതത്വത്തിൽ.

തൊണ്ടിയിൽ മുള്ളേരിക്കൽ റോഡിൽ ജലജീവൻ മിഷന്റെ പൈപ്പിടൽ പ്രവർത്തനം മൂലം ഭൂമിക്ക് അടിയിലൂടെയുള്ള ടെലഫോൺ കേബിളുകൾ വ്യാപകമായി നശിച്ചതിനാൽ ആണ് പേരാവൂരിലെ സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങളിൽ ലാൻഡ് ഫോൺ സംവിധാനം നിലച്ചിരിക്കുന്നത്. ഫയർ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, കൃഷിഭവൻ ,രജിസ്റ്റർ ഓഫീസ് തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്കുള്ള കേബിളുകളാണ് പൈപ്പ് ഇടുന്നതിന്റെ ഭാഗമായി ജെസിബി കൊണ്ട് കുഴിയെടുക്കുന്നതിനിടെ മുറിഞ്ഞു പോയത്. വ്യാപകമായി കേബിളുകൾ മുറിഞ്ഞ സാഹചര്യത്തിൽ കരാറുകാർക്കെതിരെ തൊണ്ടിയിൽ
ടെലഫോൺ എക്സ്ചേഞ്ച് അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പൈപ്പിടൽ പ്രവർത്തി ഇപ്പോഴും തുടരുകയാണ്.

Related posts

35 കമ്പനികൾ അപേക്ഷ നിരസിച്ചു, തളരാതെ മനു; ഒടുവിൽ 2 കോടി രൂപ ശമ്പളമുള്ള ജോലി നേടി ഹീറോയിസം, അതും ഉപേക്ഷിച്ചു

Aswathi Kottiyoor

നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

Aswathi Kottiyoor

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.69 % വിജയം; വിജയശതമാനത്തിൽ നേരിയ കുറവ്

WordPress Image Lightbox