കണ്ണൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് നടത്തിയ കോടികളുടെ നിക്ഷേപ തട്ടിപ്പിനും ആഴ്ചക്കുറി തട്ടിപ്പിനുമിരയായ നിക്ഷേപകർ വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർജില്ലാ കമ്മിറ്റി ഓഫിസിന് മുന്നിൽ 50 ഓളം ആളുകൾ ധർണ നടത്തി. കെ.പി. ജോളി ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ കൂടത്തിൽ, കൊച്ചിൻ രാജൻ, നോവ ജോൺസൺ, അന്നമ്മ .സി .പോൾ, സുഷമ രാജൻ എന്നിവർ പ്രസംഗിച്ചു.ഇതൊരു സൂചന സമരം മാത്രമാണെന്നും നടപടി ഉണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ പ്രതിഷേധം തുടരുമെന്നും ഭാരവാഹികൾ പറഞ്ഞു