27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് ആദ്യം! നിര്‍ണായക തീരുമാനവുമായി കാലിക്കറ്റ് സര്‍വകലാശാല, 4 വര്‍ഷ ബിരുദ നിയമവാലിക്ക് അംഗീകാരം
Uncategorized

സംസ്ഥാനത്ത് ആദ്യം! നിര്‍ണായക തീരുമാനവുമായി കാലിക്കറ്റ് സര്‍വകലാശാല, 4 വര്‍ഷ ബിരുദ നിയമവാലിക്ക് അംഗീകാരം

കോഴിക്കോട്: നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ നിയമാവലിക്ക് അംഗീകാരം നൽകി നിര്‍ണായക തീരുമാനവുമായി കാലിക്കറ്റ്‌ സർവകലാശാല. ഇന്ന് ചേർന്ന സർവകലാശാല ആക്കാദമിക് കൗൺസിൽ യോഗമാണ് നിയമാവലിക്ക് അംഗീകാരം നൽകിയത്. ഇതോടെ നാല് വർഷ ബിരുദ പ്രോഗ്രാമുകളുടെ നിയമാവലിക്ക് അംഗീകാരം നൽകുന്ന സംസ്ഥാനത്തെ ആദ്യ സർവകലാശാലയായി കാലിക്കറ്റ്‌ മാറി. അടുത്ത വർഷം മുതൽ കാലിക്കറ്റ്‌ സർവകലാശാലക്ക് കീഴിലെ വിദ്യാർത്ഥികൾക്ക് നിയമാവലി ബാധകമാകും. പുതിയ ബിരുദ പാഠ്യപദ്ധതി രൂപവത്കരണത്തിനായി അധ്യാപകർക്ക് നേരത്തെ ക്ലാസുകൾ നൽകിയിരുന്നു. ഗവേഷണ നിയമാവലി 2023ന്‍റെ ഭേദഗതിക്കും ഇന്ന് ചേർന്ന യോഗം അംഗീകാരം നൽകി. സ്വാശ്രയ കോളേജുകൾക്കും പഠനവകുപ്പുകൾക്കും ഗവേഷണ കേന്ദ്രം അനുവദിക്കുന്നതാണ് ഇതിൽ പ്രധാനം

Related posts

അമിത വേ​ഗത്തിലെത്തിയ കാർ ഓട്ടോക്ക് പിന്നിലിടിച്ചു, പിന്നാലെ കൂട്ടയിടി, ആറോളം വാഹനങ്ങൾക്ക് കേടുപാട്

Aswathi Kottiyoor

കോഴിക്കോട് ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കി

Aswathi Kottiyoor

മുസ്തഫ വെട്ടിയെന്ന് അൻസാറിന്റെ മരണമൊഴി, മരിച്ച കബീറാണ് വെട്ടിയതെന്ന് മുസ്തഫ; ദുരൂഹത

Aswathi Kottiyoor
WordPress Image Lightbox