23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പഴവും വേണ്ട! ഒന്ന് ഇങ്ങോട്ട് കയറ്, സ്നേഹിച്ചിട്ടും ശകാരിച്ചിട്ടും കുളി നിർത്തിയില്ല; അനമക്കൽ മോഹനന്റെ കുറുമ്പ്
Uncategorized

പഴവും വേണ്ട! ഒന്ന് ഇങ്ങോട്ട് കയറ്, സ്നേഹിച്ചിട്ടും ശകാരിച്ചിട്ടും കുളി നിർത്തിയില്ല; അനമക്കൽ മോഹനന്റെ കുറുമ്പ്

മലപ്പുറം: മലപ്പുറം വെളിയംകോട് നേര്‍ച്ചക്കെത്തിച്ച ആന, പിണങ്ങി കനാലിലെ വെള്ളത്തിലിറങ്ങി നിന്നത് രണ്ടു മണിക്കൂറോളം നേരം. ഏറെ പണിപ്പെട്ടാണ് അനമക്കല്‍ മോഹനൻ എന്ന ആനയെ അനുനയിപ്പിച്ച് കരയ്ക്ക് കയറ്റാന്‍ പാപ്പാന്‍മാര്‍ക്ക് കഴിഞ്ഞത്. വെളിയംകോട് നേര്‍ച്ചയുടെ ചടങ്ങുകള്‍ക്കായി രാവിലെ പത്ത് മണിയോടെ എത്തിച്ചതാണ് ആനയെ. നെറ്റിപ്പട്ടം കെട്ടി ചടങ്ങിനായി പോകുന്ന വഴിയില്‍ നിറയെ വെള്ളമുള്ള കനോലി കനാല്‍ കണ്ടപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല, ചാടിയിറങ്ങി. ഒന്നു കുളിച്ച ശേഷം തിരികെ കയറുന്നതും കാത്ത് പാപ്പാന്‍മാര്‍ കരയ്ക്കിരുന്നെങ്കിലും ആനയുണ്ടോ വിടുന്നു.

പിന്നെ തലങ്ങും വിലങ്ങും കളിയായി വെള്ളത്തില്‍. പഴം കൊടുത്തും പേരു ചൊല്ലി വിളിച്ചുമൊക്കെ പാപ്പാന്‍മാര്‍ ചുറ്റും നടന്നെങ്കിലും കാര്യമുണ്ടായില്ല.. ഇതിനിടയില്‍ ആളും കൂടി. നാട്ടുകാരും പാപ്പാന്‍മാരുമൊക്കെ മണിക്കൂറുകളോളം പരിശ്രമിച്ചെങ്കിലും ആനയെ വെള്ളത്തില്‍ നിന്നും കയറ്റാന്‍ കഴിഞ്ഞില്ല. രണ്ടു മണിക്കൂറിന് ശേഷം വിസ്തരിച്ച കുളി മതിയാക്കി ആന കരയ്ക്ക് കയറിയതോടെയാണ് പാപ്പാന്‍മാര്‍ക്ക് ശ്വസം നേരേ വീണത്.

Related posts

ട്രെയിനിന് മുന്നിൽ ചാടിമരിച്ച യുവാവിന്റെ ഫോണിൽ രഹസ്യ കോഡ്; തലപുകച്ച് പൊലീസ് കണ്ടെത്തിയത് മറ്റൊരു കേസിലെ തുമ്പ്

Aswathi Kottiyoor

കേരളവര്‍മ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം, ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു

Aswathi Kottiyoor

മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന് ആദരാഞ്ജലി അർപ്പിച്ച് മലയോര സംരക്ഷണ സമിതി കൂട്ടായ്മ

Aswathi Kottiyoor
WordPress Image Lightbox