26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ആൾമാറാട്ടം, തട്ടിപ്പ്, വെട്ടിപ്പ്: വ്യാജ എൽഎസ്ഡി കേസ് പ്രതി നാരായണ ദാസ് പൊലീസിന്റെ സ്ഥിരം നോട്ടപ്പുള്ളി
Uncategorized

ആൾമാറാട്ടം, തട്ടിപ്പ്, വെട്ടിപ്പ്: വ്യാജ എൽഎസ്ഡി കേസ് പ്രതി നാരായണ ദാസ് പൊലീസിന്റെ സ്ഥിരം നോട്ടപ്പുള്ളി

തൃശ്ശൂര്‍: ഏറെ വിവാദമായ ചാലക്കുടി വ്യാജ എൽ എസ് ഡി കേസിൽ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരെ പൊലീസിന് വ്യാജ വിവരം നൽകിയെന്നു സംശയിക്കുന്ന പ്രതി നാരായണദാസ് നിരവധി കേസുകളിൽ പ്രതി. 28 ലക്ഷത്തിന്റെ വഞ്ചന കേസിൽ ജാമ്യത്തിൽ ഇരിക്കെയാണ് പ്രതി ഷീല സണ്ണിയുടെ കേസിൽ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. തൃപ്പൂണിത്തുറ എരൂർ ദർശനം റോഡിലാണ് പ്രതിയുടെ നാരായണീയം എന്ന വീട്. ഇയാൾക്ക് 54 വയസാണ് പ്രായം. എറണാകുളം വഴക്കാല സ്വദേശി അസ്‌ലമിനെ 27 ലക്ഷം രൂപ തട്ടിയെടുത്ത് പറ്റിച്ച കേസിൽ 2022 ഡിസംബർ 22 ന് ഇയാൾ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയിരുന്നു.

ബിസിനസിന് വേണ്ടിയെന്ന പേരിൽ 18 ലക്ഷം രൂപ ആദ്യം അസ്ലമിന്റെ പക്കൽ നിന്നും വാങ്ങി, പിന്നീട് ചെന്നൈയിൽ എക്സൈസ് ലേലത്തിൽ പങ്കെടുക്കാൻ എന്ന പേരിൽ പോവുകയും ഇതിനായി അസ്ലമിന്റെ കയ്യിൽ നിന്ന് 9 ലക്ഷം രൂപ കൂടെ വാങ്ങിയെന്നും ഇവ രണ്ടും മടക്കി നൽകാതെ പറ്റിച്ചു എന്ന കേസിലാണ് പ്രതി ജാമ്യത്തിൽ കഴിയുന്നത്. 2021 ൽ നടന്നതെന്ന് ആരോപിക്കപ്പെടുന്ന കേസിൽ നാരായണ ദാസ് അടക്കം മൂന്നു പ്രതികളാണ് ഉള്ളത്. നാരായണ ദാസ് കേസിൽ മൂന്നാം പ്രതിയാണ്.

തൃപ്പൂണിത്തുറ സ്വദേശി വിനോദ് കൃഷ്ണ, കോഴിക്കോട് കാരപ്പറമ്പ് സ്വദേശി സായി ശങ്കര്‍ എന്നിവരാണ് ഈ കേസിലെ മറ്റു രണ്ട് പ്രതികൾ. നാരായണ ദാസിനെതിരെ ആൾമാറാട്ടം അടക്കം വേറെയും കേസുകൾ നിലവിലുണ്ടെന്ന് കൊച്ചി സിറ്റി പോലീസിലെ മുതിർന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ആഡംബര കാർ വാങ്ങാനെത്തിയ തൃപ്പുണിത്തുറ സ്വദേശിയായ ബിസിനസുകാരനെ കർണാടക പോലീസ് ആയി ചമഞ്ഞാണ് നാരായണ ദാസും സംഘവും 2 കോടി രൂപ ഭീഷണിപ്പെടുത്തി തട്ടാൻ ശ്രമിച്ചത്

Related posts

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്

Aswathi Kottiyoor

ലഹരിമരുന്ന് കടത്ത്, വാഹനങ്ങളില്‍ നിന്ന് കണ്ടെത്തിയത് നിരവധി നിരോധിത വസ്തുക്കള്‍; രണ്ടുപേര്‍ അറസ്റ്റില്‍

Aswathi Kottiyoor

75ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി’ദിശ’ ചിത്രാഞ്ജലി സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox