21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കോൺഗ്രസ് നേതാവിന്റെ തൃശ്ശൂരിലെ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപകരുടെ സമരം: 19 കോടി തട്ടിപ്പെന്ന് പരാതി
Uncategorized

കോൺഗ്രസ് നേതാവിന്റെ തൃശ്ശൂരിലെ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപകരുടെ സമരം: 19 കോടി തട്ടിപ്പെന്ന് പരാതി

തൃശ്ശൂര്‍: ധനകാര്യ സ്ഥാപനത്തിന് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധ സമരം. തൃശൂരിലെ ധനകാര്യ സ്‌ഥാപനമായ ഹിവാൻസിലെ നിക്ഷേപകരാണ് സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധിച്ചത്. 19 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. കോൺഗ്രസ് നേതാവ് സി.എസ് ശ്രീനിവാസനാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. ഈ സ്ഥാപനം തങ്ങൾ നിക്ഷേപിച്ച പണം തിരികെ നൽകുന്നില്ലെന്നാണ് നിക്ഷേപകര്‍ പരാതി ഉന്നയിക്കുന്നത്. സ്ഥാപനത്തിനെതിരെ തൃശ്ശൂരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നിലവിലുണ്ട്. കമ്പനിക്കും എംഡിക്കുമെതിരെ ബഡ്‌സ് ആക്ട് ചുമത്തി കേസെടുക്കണമെന്നാണ് നിക്ഷേപകര്‍ ആവശ്യപ്പെടുന്നത്.

Related posts

ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്ക് പാലും മുട്ടയും അടക്കം പോഷകാഹാരങ്ങൾ ഇനി നഗരസഭയുടെ വക, പ്രഖ്യാപിച്ച് മേയർ

Aswathi Kottiyoor

വാക്കുത‍ർക്കത്തിനിടെ യുവാവിന് കത്തിക്കുത്തിൽ ഗുരുതര പരിക്ക്; അത്യാസന്ന നിലയിൽ ചികിത്സയിൽ

Aswathi Kottiyoor

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox