24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • പമ്പാനദിയിൽ 3 പേർ ഒഴുക്കിൽ പെട്ടു; രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി
Uncategorized

പമ്പാനദിയിൽ 3 പേർ ഒഴുക്കിൽ പെട്ടു; രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട റാന്നി പമ്പ നദിയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ചു. പുതുശേരിമല സ്വദേശി അനിൽ സഹോദര പുത്രൻ ഗൗതം സുനിൽ എന്നിവരാണ് മരിച്ചത്. അനിലിന്റെ മകൾ നിരഞ്ജനയ്ക്കായി തെരച്ചിൽ തുടരുന്നു. കുളിക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത്. അനിലും ഗൗതമുമാണ് നദിയിലേക്ക് ഇറങ്ങിയത്.ആഴമുണ്ടെന്നും ഇറങ്ങരുതെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകിയിട്ടും അനിൽ ഇത് അവഗണിക്കുകയായിരുന്നു. ഉടനെ ഇരുവരും ഒഴുക്കിൽപ്പെട്ടു.ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിരജ്ഞനയും സഹോദരിയും ഒഴുക്കിൽ പെടുകയായിരുന്നു. ഉടൻ തന്നെ പ്രദേശവാസികൾ സാരിയെറിഞ്ഞ് സഹോദരിയെ രക്ഷിച്ചു.

Related posts

മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി.

Aswathi Kottiyoor

39 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പിടിഎസ് എം കെ ശാന്തകുമാരിക്ക് യാത്രയയപ്പ്*

Aswathi Kottiyoor

ഇരിട്ടി സ്വദേശിയുടെ കൊലപാതകം, മൂന്നുപേർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox