23.6 C
Iritty, IN
July 6, 2024
Uncategorized

തണ്ണീർ കൊമ്പൻ ചരിഞ്ഞു

മാനന്തവാടി: മാനന്തവാടി നഗരത്തെ മുൾമുനയിൽ
നിർത്തിയ തണ്ണീർ കൊമ്പനെന്ന കാട്ടാന ചരിഞ്ഞു. ഇന്ന്പുലർച്ചെ കർണാടക ബന്ദിപ്പൂരിൽ വെച്ചായിരുന്നു
സംഭവം രാവിലെ 6 മണി മുതൽ മാനന്തവാടി പരിസര പ്രദേശങ്ങളിൽ അലഞ്ഞു തിരിഞ്ഞ കാട്ടാനയെ മയക്കുവെടി വെച്ച ശേഷം ഇന്നലെ രാത്രി പത്തരയോടെ ആനിമൽ ആംബുലൻസിൽ മാനന്തവാടിയിൽ നിന്നും
ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച ശേഷമാണ്സംഭവം ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ള ലക്ഷണങ്ങൾ കണ്ടതിനാൽ ആനയെ രണ്ട് ദിവസം നിരീക്ഷിച്ച് ചികിത്സ
നൽകിയ ശേഷം വനത്തിൽ വിടാനായിരുന്നു കർണാട വനംവകുപ്പിന്റെറെ തീരുമാനം. ഇതിനിടയിൽ പുലർച്ചെയോടെ കാട്ടാന ചരിയുകയായിരുന്നു. 20
ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി
ദൗത്യത്തിന് വിധേയമായിരുന്നു. ആനയുടെ പോസ്റ്റുമോർട്ട നടപടികൾ കേരളവും കർണാടകവും സംയുക്തമായി
നടത്തും.

Related posts

കെഎസ്ആര്‍ടിസിക്ക് പിന്നാലെ സപ്ലൈകോയും പ്രതിസന്ധിയില്‍; ജീവനക്കാരുടെ ശമ്പളം മുടങ്ങി

Aswathi Kottiyoor

കാട്ടുപന്നി കുറുകെ ചാടി, ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

Aswathi Kottiyoor

കോഴിക്കോട് തെരുവുനായയുടെ ആക്രമണം; 8 വയസുകാരിയടക്കം രണ്ട് പേർക്ക് കടിയേറ്റു

Aswathi Kottiyoor
WordPress Image Lightbox