23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇ.ഡി. ആവശ്യം തള്ളി സുപ്രിംകോടതി
Uncategorized

ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇ.ഡി. ആവശ്യം തള്ളി സുപ്രിംകോടതി

കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ബിനീഷ് കോടിയേരിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ബെംഗളൂരുവിലെ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഹർജിയാണ് ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.ബിനീഷ് കോടിയേരിക്ക് 2021 ഒക്ടോബറിലാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ സുപ്രീംകോടതിയെ സമീപിച്ചത്. നാല് വർഷമായി ബിനീഷ് ജാമ്യത്തിലാണെന്നും അതിനാൽ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് അഭിഭാഷകരായ ജി. പ്രകാശ്, എം.എൽ. ജിഷ്ണു എന്നിവർ സുപ്രിംകോടതിയെ അറിയിച്ചു. ഹൈക്കോടതി ബിനീഷിന് എതിരായ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ സ്റ്റേക്കെതിരേ ഇ.ഡി. അപ്പീൽ നൽകിയിട്ടില്ലെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു.

Related posts

വാതില്‍പ്പടി മാലിന്യ ശേഖരണം:സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കി

Aswathi Kottiyoor

നെല്ല് സംഭരണത്തിനുള്ള നോഡൽ ഏജൻസിയായി സപ്ലൈകോ തുടരും; മന്ത്രിസഭ യോഗത്തിൽ അനുമതി

Aswathi Kottiyoor

സണ്‍ഷേഡ് തകര്‍ന്നുവീണ് ആസാം സ്വദേശിയായ നിര്‍മ്മാണതൊഴിലാളി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox