• Home
  • Uncategorized
  • താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമാണം; അഗ്നിരക്ഷാ വകുപ്പിന്റെ സാങ്കേതിക പരിശോധന പൂർത്തിയായി
Uncategorized

താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമാണം; അഗ്നിരക്ഷാ വകുപ്പിന്റെ സാങ്കേതിക പരിശോധന പൂർത്തിയായി


പേരാവൂർ: താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് അഗ്നിരക്ഷാ വകുപ്പിന്റെ എൻ.ഒ.സി രണ്ട് ദിവസത്തിനകം ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് അഗ്നിരക്ഷാ വിഭാഗം നടത്തിയ സാങ്കേതിക പരിശോധനകൾ പൂർത്തിയായ സാഹചര്യത്തിൽ എൻ.ഒ.സി ഉടൻ നൽകുമെന്ന് അഗ്നിരക്ഷാ വിഭാഗം ജില്ലാ മേധാവി എസ്.കെ.ബിജുക്കുട്ടൻ പറഞ്ഞു.

ആസ്പത്രിക്ക് കെട്ടിടം നിർമിക്കുന്ന സ്ഥലത്തെ റോഡുകളുടെ വീതി, ആസ്പത്രി കോമ്പൗണ്ടിനുള്ളിലെ റോഡുകളുടെ ഘടന, വൈദ്യുതി കണക്ഷനുകളുടെ ലഭ്യത തുടങ്ങിയ മുഴുവൻ പരിശോധനകളുമാണ് ബുധനാഴ്ചപൂർത്തിയാക്കിയത്. പ്രാഥമിക പരിശോധനകൾ കഴിഞ്ഞയാഴ്ച പൂർത്തിയാക്കിയിരുന്നു.

അഗ്നിരക്ഷാ വിഭാഗം ജില്ലാ മേധാവി എസ്.കെ.ബിജുക്കുട്ടന്റെ നേതൃത്വത്തിൽ കണ്ണൂർ സ്റ്റേഷൻ ഓഫീസർ കെ.വി.ലക്ഷ്മണൻ, പേരാവൂർ സ്റ്റേഷൻ ഓഫീസർ സി.ശശി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനകൾ നടത്തിയത്.താലൂക്കാസ്പത്രി സൂപ്രണ്ട് ഡോ.അശ്വിൻ ഹേമചന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

ടെണ്ടറിന് അന്തിമാനുമതി ലഭിച്ചില്ല; കെട്ടിട നിർമാണം വൈകാൻ സാധ്യത

ആസ്പത്രിയുടെ ഒന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളുടെ സാങ്കേതിക പരിശോധനകൾ അന്തിമഘട്ടത്തിലെത്തിയിട്ടും നിർമാണ ടെണ്ടറിന് ധനകാര്യ വകുപ്പിന്റെ അന്തിമാനുമതി ഇനിയും ലഭിച്ചിട്ടില്ല. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി കഴിഞ്ഞ നവമ്പറിൽ സമർപ്പിച്ച ടെണ്ടറിൽ ക്വട്ടേഷനിൽ അനുവദിച്ച തുകയേക്കാൾ അഞ്ച് ശതമാനംഅധികമാണ് ക്വാട്ട് ചെയ്തിരിക്കുന്നത്.ഈ സാഹചര്യത്തിലാണ് ടെണ്ടറിന് ആരോഗ്യവകുപ്പിന്റെയും ധനവകുപ്പിന്റെയും അന്തിമാനുമതി ആവശ്യമായി വന്നത്.ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ,ടെണ്ടർ അനുമതി വൈകുന്നത് ബഹുനില കെട്ടിട നിർമാണം പ്രതിസന്ധിയിലാക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.

2021 ഫിബ്രവരിയിലാണ് ബഹുനില കെട്ടിടം നിർമിക്കുന്നതിന് അന്ന് നിലവിലുണ്ടായിരുന്ന മൂന്നോളം കെട്ടിടങ്ങൾ പൊളിച്ച് നീക്കിയത്.വർഷം മൂന്നായിട്ടും പുതിയ കെട്ടിടം നിർമിക്കാത്തതിനാൽ പരിമിതമായ സൗകര്യങ്ങളിൽ ദുരിതത്തിലാണ് ആസ്പത്രി ജീവനക്കാരും രോഗികളും.

ടെണ്ടറിന് അന്തിമാനുമതി ലഭ്യമാക്കാൻ മന്ത്രി ഇടപെടണം

താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമാണത്തിന്റെ ടെണ്ടറിന് അന്തിമാനുമതി ലഭ്യമാക്കാൻ ആരോഗ്യമന്ത്രി അടിയന്തരമായി ഇടപെടണം.മലയോരത്തെ ആയിരക്കണക്കിന് നിർധന രോഗികളുടെ ആശ്രയമാണ് പേരാവൂർ താലൂക്കാസ്പത്രി.സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ടെണ്ടറിന് അനുമതി ലഭിക്കാതിരിക്കാൻ കാരണം

Related posts

ഗവർണർമാരെ നേരിട്ട് തെരഞ്ഞെടുക്കുന്നതല്ലെന്ന് ഓർക്കണം, ബില്ലുകൾ പിടിച്ചു വയ്ക്കുന്നതെന്തിന്? വിമർശിച്ച് കോടതി

Aswathi Kottiyoor

*പേരാവൂർ കുനിത്തല സ്വദേശി കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ*

Aswathi Kottiyoor

കൈ കൂപ്പി മടക്കം; സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പ്രതികരിക്കാതെ ഇ പി

Aswathi Kottiyoor
WordPress Image Lightbox