22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ജോഷിക്ക് 28 ലക്ഷം രൂപയുടെ ചെക്ക് നൽകി കരുവന്നൂർ ബാങ്ക്; ബാക്കി തുക മൂന്നു മാസത്തിനുള്ളിൽ
Uncategorized

ജോഷിക്ക് 28 ലക്ഷം രൂപയുടെ ചെക്ക് നൽകി കരുവന്നൂർ ബാങ്ക്; ബാക്കി തുക മൂന്നു മാസത്തിനുള്ളിൽ

നിക്ഷേപകൻ ജോഷിക്ക് 28 ലക്ഷം രൂപയുടെ ചെക്ക് നൽകി കരുവന്നൂർ ബാങ്ക്. ജോഷിയുമായി ബാങ്ക് സിഇഒ രാകേഷ് ചർച്ച നടത്തിയതിനു പിന്നാലെയാണ് ചെക്ക് നൽകിയത്. ബാക്കി തുക മൂന്നു മാസത്തിനുള്ളിൽ നൽകാമെന്ന് ബാങ്ക് ഉറപ്പുനൽകി. ജോഷിയുടെ പേരിലുള്ള നിക്ഷേപ തുകയും പലിശയും ചേർത്താണ് 28 ലക്ഷം രൂപയുടെ ചെക്ക് നൽകിയത്.ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ജോഷി കരുവന്നൂർ സഹകരണ ബാങ്കിനു മുന്നിലെത്തിയത്. ബാങ്കിന് മുന്നിൽ ജോഷി കുത്തിയിരിപ്പ് സമരം നടത്തിയതിനു പിന്നാലെയാണ് ബാങ്കിൻ്റെ നടപടി. നിക്ഷേപിച്ച 75 ലക്ഷം രൂപ തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഇതിൽ 28 ലക്ഷം രൂപ നൽകിയാണ് ബാങ്ക് തത്കാലം തടിയൂരിയത്.

Related posts

അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor

കാഞ്ഞങ്ങാട് 10 വയസുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റിൽ

Aswathi Kottiyoor

തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്, ഇന്ന് പാർട്ടിയിൽ ചേരും

Aswathi Kottiyoor
WordPress Image Lightbox