25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കാസർഗോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ അനിശ്ചിതകാല സമരത്തിന് തുടക്കം
Uncategorized

കാസർഗോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ അനിശ്ചിതകാല സമരത്തിന് തുടക്കം

കാസർഗോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ അനിശ്ചിതകാല സമരത്തിന് തുടക്കം. സൗജന്യ മരുന്ന് വിതരണം പുനസ്ഥാപിക്കുക, എൻഡോസൾഫാൻ പട്ടികയിൽ നിന്ന് അകാരണമായി പുറത്താക്കിയവരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിലെ പ്രതിഷേധം.

ഒരു ഇടവേളക്ക് ശേഷം എൻഡോസൾഫാൻ ദുരിത ബാധിതർ വീണ്ടും തെരുവിൽ. മാസങ്ങളായി മുടങ്ങിയ സൗജന്യ മരുന്ന് വിതരണം പുനസ്ഥാനപിക്കണമെന്നാണ് പ്രധാന ആവശ്യം. പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട കുടുംബങ്ങളും സമര പന്തലിലെത്തി.

മന്ത്രി മുഹമ്മദ് റിയാസ് ചെയർമാനായ എൻഡോസൾഫാൻ സെല്ലിന്റെ യോഗം ചേർന്നിട്ട് ഒരു വർഷം പിന്നിട്ടു. പരാതി പറയാൻ പോലും ഇടമില്ലെന്ന് ചുരുക്കം. നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നാണ് ദുരിത ബാധിതർ പറയുന്നത്.

Related posts

ചെന്നൈയിൽ മലയാളി മെഡിക്കൽ വിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ ലഹരി വിൽപന; എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിൽ

Aswathi Kottiyoor

നവകേരള സദസിനെതിരെ സമൂഹമാധ്യമത്തിലൂടെ സന്ദേശം; വനംവകുപ്പ് ഉദ്യോസ്ഥന് സസ്പെൻഷൻ

Aswathi Kottiyoor
WordPress Image Lightbox