20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ജയ് ഷായെ കാത്ത് പുതിയ ചുമതല, ബിസിസിഐ സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞേക്കും
Uncategorized

ജയ് ഷായെ കാത്ത് പുതിയ ചുമതല, ബിസിസിഐ സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞേക്കും

ബാലി: ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസിയുടെ ചെയര്‍മാൻ സ്ഥാനത്തേക്ക് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ നാമനിര്‍ദേശം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ബിസിസിഐ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റുമാണ് ജയ് ഷാ. ഇന്ന് ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ജയ് ഷായെ ഐസിസിയുടെ അടുത്ത ചെയര്‍മാനായി നാമനിര്‍ദേശം ചെയ്യുന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകുമെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു.

2021ലാണ് ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനത്തെത്തിയത്. ഈ വര്‍ഷം നവംബറിലാണ് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. ഇതില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ പ്രതിനിധിയായി ജയ് ഷായെ മത്സരിപ്പിക്കാനുള്ള തീരുമാനം ഇന്നത്തെ യോഗത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ ജയിച്ച് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തെത്തിയാല്‍ ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനവും ബിസിസിഐ സെക്രട്ടറി സ്ഥാനവും ഒഴിയും. എന്നാല്‍ അതിന് മുന്നോടിയായി ഈ പദവികള്‍ ജയ് ഷാ രാജിവെക്കില്ലെന്നാണ് റിപ്പോര്‍ട്ട്.ന്യൂസിലന്‍ഡിന്‍റെ ഗ്രെഗ് ബാര്‍ക്ലേ ആണ് നിലവിലെ ഐസസി ചെയര്‍മാന്‍. 2020ലാണ് ബാര്‍ക്ലേ ഐസിസി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. 2019ല്‍ 31-ാം വയസിലാണ് ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2009ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗമായാണ് ജയ് ഷാ ക്രിക്കറ്റ് ഭരണരംഗത്ത് വരുന്നത്. 2013ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെ ജോയിന്‍റ് സെക്രട്ടറിയായി.

ഇക്കാലയളവില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്‍റെ നിര്‍മാണ മേല്‍നോട്ടം വഹിച്ചു. 2015ല്‍ ബിസിസിഐ ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കമ്മിറ്റി അംഗമായ ജയ് ഷാ 2019ല്‍ ബിസിസിഐ സെക്രട്ടറിയായി. 2021ലാണ് ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ പ്രസിഡന്‍റായത്. ഇന്ന് നടക്കുന്ന യോഗത്തില്‍ അടുത്ത ഏഷ്യാ കപ്പിന്‍റെ വേദികളും നിര്‍ണയിക്കും. ഒമാന്‍, യുഎഇ എന്നിവിടങ്ങളാണ് വേദികളായി പരിഗണിക്കുന്നത്.

Related posts

ലോകത്തിലെ ഏറ്റവും നീളമുള്ള മുടി; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി

Aswathi Kottiyoor

വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യ മേഖലകളില്‍ തീവ്ര പരിശോധനയുമായി പൊലീസ്

Aswathi Kottiyoor

വിളിച്ചപ്പോൾ കൂടെ വന്നില്ല; 16 കാരനെ നാലംഗസംഘം വെടിവെച്ചു കൊലപ്പെടുത്തി; സംഭവം ദില്ലിയിൽ

Aswathi Kottiyoor
WordPress Image Lightbox