23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • വെള്ളം കുടിയ്ക്കുന്നതിനിടെ മുന്നിലെത്തിയ പോത്തിനെ കണ്ടു; കുന്നംകുളത്ത് ആന വിരണ്ടോടി
Uncategorized

വെള്ളം കുടിയ്ക്കുന്നതിനിടെ മുന്നിലെത്തിയ പോത്തിനെ കണ്ടു; കുന്നംകുളത്ത് ആന വിരണ്ടോടി

കുന്നംകുളം: ആർത്താറ്റ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിയിട്ട ആന വിരണ്ടോടി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കുന്നംകുളം ആർത്താറ്റ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിയിട്ട ആനയ്ക്ക് വെള്ളം നൽകുന്നതിനിടെ ആനയുടെ മുൻപിലെത്തിയ പോത്തിനെ കണ്ട് ഭയന്നാണ് ആന ഓടിയതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് ഒരു കിലോമീറ്ററിലധികം ഓടിയ ആന പനങ്ങായി കയറ്റത്തിന് സമീപത്തെ പാടത്ത് നിലയുറപ്പിച്ചു. തുടർന്ന് പാപ്പാന്മാരുടെ നേതൃത്വത്തിൽ ആനയെ തളച്ചു. കഴുങ്ങിൻ തോട്ടത്തിലൂടെയും ഇരുമ്പ് ഷീറ്റുകൾക്കിടയിലൂടെയും ഓടിയ ആനയുടെ ശരീരത്തിൽ മുറിവേറ്റിട്ടുണ്ട്. ആന വരുന്നത് കണ്ട് വഴിയാത്രക്കാരും നാട്ടുകാരും ഭയന്നോടി.

Related posts

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം. ലക്ഷ്യ അംഗീകാരം നേടുന്ന പതിനൊന്നാമത്തെ ആശുപത്രി

Aswathi Kottiyoor

കുടുംബാംഗങ്ങളുടെ ആദ്യ ഉല്ലാസയാത്ര; കുന്നുമ്മൽ വീടിന് നഷ്ടം 11 ജീവൻ; കബറടക്കിയത് ഒരുമിച്ച്

വ്യോമസേനാ വിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox